തൃശൂർ: റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരി ഓയിൽ ഒഴിച്ചു. വാതിലിൽ റിപ്പോർട്ടറിനെതിരെ പോസ്റ്റർ പതിച്ചു. ബ്യൂറോയിൽ നിർത്തിയിട്ട കാറിന് മുകളിൽ യൂത്ത് കോൺഗ്രസിന്റെ കൊടിയും സ്ഥാപിച്ചു.
റിപ്പോർട്ടർ ടിവിയിലെ വനിത മാധ്യമപ്രവർത്തകർ ഉന്നയിച്ച പീഡന പരാതിയിൽ നടപടിയെടുക്കാൻ മാനേജ്മെന്റ് തയാറാകാത്തതിലായിരുന്നു പ്രതിഷേധമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡണ്ട് വിഷ്ണുചന്ദ്രൻ, തൃശൂർ അസംബ്ലി പ്രസിഡന്റ് കെ.സുമേഷ് വിൽവട്ടം, മണ്ഡലം പ്രസിഡൻറ് സൗരാഗ് ,നിഖില്‍ദേവ് ,അമല്‍ ജയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി ബന്ധപ്പെട്ട വിഷയത്തിൽ വാർത്തകൾ നൽകിയതാണ് അക്രമത്തിന് കാരണമെന്ന് റിപ്പോർട്ടർ ടിവി മാനേജ്മെന്റും പറയുന്നു.
സംഭവത്തിൽ റിപ്പോർട്ടർ ടിവി മുഖ്യമന്ത്രിക്ക് പരാതി നൽകി. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സർക്കാരിനോട് റിപ്പോട്ടർ ടിവി മാനേജ്മെന്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.