യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു

ശാസ്താംകോട്ട: യൂത്ത് കോൺഗ്രസ്സ് കുന്നത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി അനസ് ഖാൻ, വാർഡ് സെകട്ടറി അഫ്സൽ ജമാൽ എന്നിവർക്ക് നേരെ ആക്രമണം. അഫ്സൽ ജമാലിന് കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി 10.30ന് മൈനാഗപ്പള്ളി പുത്തൻചന്തയിൽ വച്ചായിരുന്നു ആക്രമണം.

രണ്ട് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം കരുനാഗപ്പള്ളിയിൽ നിന്ന് വരികയായിരുന്ന അനസ് ഖാനെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് അഫ്സൽ ജമാലിൻ്റെ വീട്ടിലേക്ക് ഓടിക്കയറിയപ്പോൾ അഫ്സൽ ജമാലിനെയും ആക്രമിക്കുകയായിരുന്നു.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അക്രമിസംഘത്തിൽപ്പെട്ട മൂന്ന് പേരെ സംഭവസ്ഥലത്ത് വച്ച് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇവർ പള്ളിശ്ശേരിക്കൽ സ്വദേശികളാണ്. പരിക്കേറ്റവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ  ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - youth congress activist attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.