?????????? ?????? ??????????????? ???? (??? ??????)

പ്രളയ സഹായം ലഭിച്ചില്ല; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

മേപ്പാടി (വയനാട്​): പ്രളയത്തിൽ വീട് തകർന്ന ഗൃഹനാഥൻ തൂങ്ങിമരിച്ചു. മേപ്പാടി നത്തംകുനി മൂഞ്ഞേലിൽ സനലിനെയാണ് (46) താമസസ്ഥലത്തുള്ള താൽക്കാലിക ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്​ച രാത്രിയാണ്​ സംഭവം. 2019 ആഗസ്​റ്റ് എട്ടിന് രാത്രി കനത്ത മഴയിൽ താമസിച്ചിരുന്ന വീട് പൂർണമായും തകർന്നുവീണിരുന്നു.

നത്തംകുനി തുറയൻകുന്നിലെ 11 സ​െൻറ്​ പുറമ്പോക്കിലാണ് ഭാര്യയും കോളജ് വിദ്യാർഥികളായ രണ്ട് മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. പ്രളയത്തില്‍ എല്ലാം നഷ്​ടപ്പെട്ടിട്ടും 10,000 രൂപ പോലും അടിയന്തര ധനസഹായം കുടുംബത്തിന് ലഭിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് സനൽ മരിച്ചതെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

സുഹൃത്തുക്കൾ നിർമിച്ചുകൊടുത്ത തകരം കൊണ്ടുള്ള താൽക്കാലിക ഷെഡിലാണ്​ കുടുംബം അന്തിയുറങ്ങിയിരുന്നത്. മേപ്പാടി പൊലീസ് ഇൻക്വസ്​റ്റ്​ നടത്തി. പരേതനായ ചന്ദ്ര‍​​െൻറ മകനാണ്. ഭാര്യ: സജിനി. മക്കൾ: നവ്യ, നവനീത്. സഹോദരങ്ങൾ: സരിത, സജിത.

Tags:    
News Summary - youth commit suicide in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.