തെരുവുനായ് കുറുകെ ചാടി സ്കൂട്ടറിൽനിന്ന് വീണ് യുവതി മരിച്ചു
മാവൂർ: തെരുവുനായ് കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ പെട്ടെന്ന് നിർത്തിയപ്പോൾ റോഡിൽ വീണ് യുവതി മരിച്ചു. മാവൂർ പാറമ്മൽ നെച്ചായിയിൽ മുഹമ്മദ് ഷാഫിയുടെ (ഖത്തർ) ഭാര്യ റാബിയയാണ് (28) മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ പെരുമണ്ണ- പൂവാട്ടുപറമ്പ് റോഡിൽ പെരുമൺ പുറയിലാണ് അപകടം.
കോട്ടായിത്താഴം സി.എം ഗാർഡൻ പ്രീ സ്കൂളിൽ അധ്യാപികയായ റാബിയ സഹപ്രവർത്തകയുടെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് പൂവാട്ടുപറമ്പിലേക്ക് വരുമ്പോഴാണ് അപകടം. പെട്ടെന്ന് തെരുവുനായ് കുറുകെ ഓടിയതിനെ തുടർന്ന് സ്കൂട്ടർ ബ്രേക്കിട്ട് നിർത്തിയപ്പോൾ റോഡിൽവീണ യുവതിയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെയോടെ മരിച്ചു.
മക്കൾ: ഹബ്ബ മുനീബ, സഹ്റ ബത്തൂൽ (ഇരുവരും മഹ്ളറ പബ്ലിക് സ്കൂൾ വിദ്യാർഥികൾ). പിതാവ്: പരേതനായ മാവൂർ പുലപ്പാടി മുഹമ്മദ് ബഷീർ സഖാഫി. മാതാവ്: ഹഫ്സ. സഹോദരങ്ങൾ: തസ്നീം, കൻസ, ബുഹൈന, മുഹമ്മദ് അബൂബക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.