മീൻ പിടിക്കാൻ പോയ യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു

തിരുവല്ല: തിരുവല്ലയിലെ നിരണത്ത് പാടശേഖരത്തിൽ മീൻ പിടിക്കാൻ പോയ യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു. നിരണം സെൻട്രൽ കോട്ടയ്ക്കച്ചിറയിൽ വീട്ടിൽ രാജേഷ് (അബു, 45) ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് 5.15ഓടെ മുട്ടുങ്കേരി പാലത്തിന് സമീപത്തെ പാടശേഖരത്തിൽ ആയിരുന്നു സംഭവം. പാടശേഖരത്തിന് മധ്യത്തിലേക്ക് വെള്ളത്തിൽ പോകവേ ഒഴുക്കിൽപ്പെട്ട് വെള്ളം മറിയുകയായിരുന്നു. നീന്തൽ വശം ഇല്ലാതിരുന്ന രാജേഷ് വെള്ളത്തിൽ മുങ്ങി. അടുത്ത ബന്ധു ബഹളം വെച്ചതോടെ ഓടിയെത്തിയ സമീപവാസികൾ രാജേഷിനെ മുങ്ങിയെടുത്തു.

തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സജിത. മക്കൾ: അഖിൽ, രജനി.

Tags:    
News Summary - Young man who went fishing drowned after his boat capsized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.