Posted On
date_range Updated On
date_range സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ആലുവ: സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മട്ടാഞ്ചേരി കോമ്പാറമുക്ക് കണ്ടത്തിൽ വീട്ടിൽ നവാസിന്റെ മകൻ ബിലാൽ എന്ന് വിളിക്കുന്ന നിസാമുദ്ദീൻ (24)നെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ആലുവ മണപ്പുറം കടവിലായിരുന്നു സംഭവം.
ആലുവ സ്വദേശിയായ സുഹൃത്ത് പ്രജീഷിനൊപ്പമാണ് ഇയാൾ മണപ്പുറത്തെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവതികളും ഉണ്ടായിരുന്നു. യുവതികൾ കരയിലിരുന്നപ്പോൾ ബിലാലും പ്രജീഷും കുളിക്കാനിറങ്ങി. ഇതിനിടയിൽ ബിലാൽ മറുകരയിലക്ക് നീന്തിയപ്പോൾ മധ്യഭാഗത്ത് വച്ച് അവശനായി മുങ്ങിപ്പോകുകയായിരുന്നുവെന്ന് പറയുന്നു.
വൈകീട്ട് വരെ ആലുവ അഗ്നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെരിയാറിൽ അടിയൊഴുക്ക് കൂടുതലാണെന്ന് മുങ്ങൽ വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.