Posted On
date_range Updated On
date_range യുവാവ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
തിരുവല്ല: നിരണം സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിരണം ഒറ്റ വേലിൽ രഘുവിൻെറ മകൻ സൂരജ് (28) നെയാണ് വീടിന് സമീപത്തെ മരത്തിൽ ഇന്ന് പുലർച്ചെയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സൂരജിനെ കാണാനില്ലെന്ന വിവരം വാർഡ് മെമ്പർ ഇന്നലെ അർദ്ധരാത്രിയോടെ പുളിക്കീഴ് പൊലീസിൽ അറിയിച്ചിരുന്നു. ഇയാൾക്കായുള്ള അന്വേഷണം ആരംഭിക്കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമെന്ന് എസ്. ഐ പറഞ്ഞു.
നൈജീരിയയിൽ ജോലി ചെയ്തിരുന്ന സൂരജ് അടുത്ത കാലത്താണ് നാട്ടിൽ മടങ്ങിയെത്തിയത്. മാതാവ്: ഗീത, സഹോദരങ്ങൾ: രാജേഷ്, റെജിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.