'അതിർത്തി ലംഘിച്ചെന്ന്' -യുവാവ് ആടിനെ വെട്ടിപ്പരിക്കേൽപിച്ചു

അ​ടി​മാ​ലി: ആ​ടിെൻറ കാ​ല് വെ​ട്ടി​മു​റി​ച്ച് യു​വാ​വി​െൻറ പ​രാ​ക്ര​മം. അ​ടി​മാ​ലി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ തോ​ണി​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. തോ​ണി​പ്പാ​റ മേ​ലേ​ത്ത് പ്ര​മേ​ശി​നെ​തി​രെ കേ​സ്​ എ​ടു​ത്തു. ഇ​യാ​ളു​ടെ അ​യ​ൽ​വാ​സി പു​ളി​ക്ക​ക്കു​ടി ഷാ​ഹു​ൽ ഹ​മീ​ദിെൻറ ആ​ടി​നെ​യാ​ണ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ക​യ​ർ അ​ഴി​ഞ്ഞു​പോ​യ ആ​ട്ടി​ൻ​കു​ട്ടി പ്ര​മേ​ശിെൻറ പു​ര​യി​ട​ത്തി​ൽ ക​യ​റി. ഇ​തോ​ടെ വെ​ട്ടു​ക​ത്തി​യു​മാ​യി എ​ത്തി ആ​ടി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഷാ​ഹു​ൽ ഹ​മീ​ദിെൻറ പു​ര​യി​ട​ത്തി​ലേ​ക്ക് ആ​ടി​നെ വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. ഷാ​ഹു​ൽ ഹ​മീ​ദ് അ​ടി​മാ​ലി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ്​ എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - young man mutilated the goat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.