അരൂര്‍: ആലപ്പുഴ-ചെന്നൈ എക്സ്പ്രസിൽ യാത്ര ചെയ്ത യുവാവ് അരൂര്‍-കുമ്പളം പാലത്തില്‍ നിന്ന് കായലിൽ ചാടി. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂര്‍ വളവനാട് ജാബിറാണ് ട്രെയിനിൽനിന്ന് വേമ്പനാട്ട് കായലിലേക്ക് ചാടിയത്.
അടിയൊഴുക്കുള്ള കായലിൽ വീണ യുവാവ് ഒഴുക്കില്‍പെട്ടെങ്കിലും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ നാട്ടിയ കുറ്റിയില്‍ പിടിച്ചു. ഇതിനിടെ കായലില്‍ മീൻ പിടിച്ചിരുന്ന തൊഴിലാളികളെത്തി രക്ഷപ്പെടുത്തി.
സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിന് ആലപ്പുഴയിലെത്തി മടങ്ങുകയായിരുന്നു. ട്രെയിനിൽനിന്ന് ചാടാനിടയായ സാഹചര്യം വ്യക്തമല്ല. കായലില്‍ വലയിടുകയായിരുന്ന കുമ്പളങ്ങി പൂപ്പനക്കുന്ന് സ്വദേശികളായ വിനോദ് തോമസ്, ജോബി എന്നിവരാണ് വള്ളവുമായെത്തി രക്ഷപ്പെടുത്തിയത്.
അരൂര്‍ മുക്കത്തെ തീരത്തേക്ക് അടുപ്പിക്കുമ്പോഴേക്കും അരൂര്‍ അഗ്നിരക്ഷാസംഘവും സ്ഥലത്ത് എത്തി. ഇവരുടെ ആംബുലന്‍സില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.