കാസർകോട് മാലിക് ദിനാർ പള്ളിക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു; അപകടം അനുജനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

കാസർകോട്: മാലിക് ദിനാർ പള്ളിക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ബംഗളൂരു വിജയഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ താനി റോഡിൽ മുജാഹിദിന്റെ മകൻ ഫൈസാൻ (22) ആണ് മരിച്ചത്. ഇയാളുടെ സഹോദരൻ സക്സീനിനെ (20) നാട്ടുകാർ രക്ഷപ്പെടുത്തി മാലിദ് ദിനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പള്ളിക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സക്സീനാണ് ആദ്യം അപകടത്തിൽപ്പെട്ടത്. സഹോദരൻ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താൻ ചാടിയ ഫൈസാൻ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫൈസാൻ മരിച്ചിരുന്നു. 

അപകടത്തിൽപ്പെട്ട സഹോദരങ്ങളടക്കം 11 പേർ ബംഗളൂരുവിൽ നിന്ന് മാലിക് ദിനാർ സിയാറത്തിന് എത്തിയതായിരുന്നു. 

Tags:    
News Summary - young man drowned in the Malik Dinar masjid pond in Kasaragod.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.