രാജേഷ്
വെള്ളറട (തിരുവനന്തപുരം): നാട്ടിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കേരള-തമിഴ്നാട് അതിര്‍ത്തിയായ പത്തുകാണി മേഖലയിലെ കരിഞ്ചിറലുണ്ടായ സംഭവത്തിൽ കാഞ്ഞിരംപാറ പേണുവില്‍ നാരായണന്-ഭവാനി ദമ്പതികളുടെ മകന് രാജേഷ് (42)ആണ് മരിച്ചത്.
കൂട്ടപ്പു പത്തുകാണിക്ക് സമീപം കരിഞ്ചിറ, പേണു പ്രദേശങ്ങളില്‍ ഇറങ്ങിയ മൂന്നു കാട്ടാനകളിലൊന്നാണ് കാടുകയറുംമുമ്പ് പ്രദേശവാസിയെ കുത്തിക്കൊന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കാടുകയറിയ കാട്ടാനയെ കണ്ട് പാറക്കൂട്ടത്തിനു മുകളില്‍ കയറിയ രാജേഷിനെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ഗിരിവര്‍ഗ ഉന്നതികളുള്ള കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ പേണുവിൽ ചൊവ്വ പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. ഇതിൽ ഒന്നാണ് തിരികെ കാടുകയറിയത്. ബാക്കി രണ്ടാനകൾ ജനവാസ മേഖലയില്‍ തുടരുകയാണ്. ഇത് ജനങ്ങളെ കടുത്ത ഭീതിയലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.