വി.​എ​സ്. ബി​ജി​ൻ രാ​ജും വി.​എ​സ്. അ​ജി​ൻ രാ​ജും

ഒരുമിച്ച് പഠിച്ചു, ഒന്നിച്ചു നേടി, സഹോദരങ്ങൾ ഇനി സേനയുടെ ഭാഗം

മു​ട്ടി​ക്കു​ള​ങ്ങ​ര: ഒ​രു​മി​ച്ചി​രു​ന്ന് പ​ഠി​ച്ച് കേ​ര​ള പൊ​ലീ​സ് സേ​ന​യു​ടെ ഭാ​ഗ​മാ​യ സ​ഹോ​ദ​ര​ങ്ങ​ൾ നാ​ടി​ന് അ​ഭി​മാ​ന​മാ​യി. ഈ ​നേ​ട്ടം കൊ​യ്ത ആ​ഹ്ലാ​ദ​ത്തി​ലാ​ണ് മു​ട്ടി​ക്കു​ള​ങ്ങ​ര കെ.​എ.​പി -ര​ണ്ട് ബ​റ്റാ​ലി​യ​ൻ ഗ്രൗ​ണ്ടി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 347 സേ​ന അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​വ​ർ നി​റ​ഞ്ഞു​നി​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര കൊ​ള​ത്തൂ​ർ ശെ​ൽ​വ​രാ​ജ്-​വ​ന​ജ കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ വി.​എ​സ്. ബി​ജി​ൻ രാ​ജ് (26), വി.​എ​സ്. അ​ജി​ൻ​രാ​ജ് (25) എ​ന്നി​വ​രാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

പാ​റ​ശ്ശാ​ല ഇ​വാ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് പ്ല​സ്ടു വി​ജ​യി​ച്ച ഇ​രു​വ​രും കു​ടും​ബ പ്രാ​രാ​ബ്ധ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​വി​ധ ജോ​ലി​ക​ൾ ചെ​യ്തു. ഒ​ഴി​വ് സ​മ​യം പി.​എ​സ്.​സി പ​രീ​ക്ഷ​ക്ക് ഒ​ന്നി​ച്ചി​രു​ന്നു പ​ഠി​ച്ചു. ക​ഠി​ന പ്ര​യ​ത്നം ന​ട​ത്തി ഒ​രേ റാ​ങ്ക് ലി​സ്റ്റി​ൽ ഇ​ടം പി​ടി​ക്കാ​നും സാ​ധി​ച്ചു. ആ​ദ്യ പ​രീ​ക്ഷ​യി​ൽ ത​ന്നെ റാ​ങ്ക് ലി​സ്റ്റി​ൽ ക​യ​റി​പ്പ​റ്റി.

പൊ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ ത​സ്തി​ക​യി​ലാ​ണ് ഇ​രു​വ​രും സേ​നാ അം​ഗ​ങ്ങ​ളാ​യ​ത്. തൃ​ശൂ​ർ ഇ​ൻ​ഡ്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ ആ​സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​വ​രു​ടെ പ​രി​ശീ​ല​നം. പി​താ​വ് കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് കു​ടും​ബം പോ​റ്റി​യി​രു​ന്ന​ത്.​ഇ​വ​രു​ടെ പ​രേ​ഡ് വീ​ക്ഷി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags:    
News Summary - ഒരുമിച്ച് പഠിച്ചു, ഒന്നിച്ചു നേടി, സഹോദരങ്ങൾ ഇനി സേനയുടെ ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.