ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം സം​ര​ക്ഷി​ക്കും -മ​ന്ത്രി

മ​ഞ്ചേ​രി: പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ​യാ​ത്ര പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ശേ​ഷം സാ​മ്പ​ത്തി​ക ത​ക​ർ​ച്ച നേ​രി​ടു​ന്ന സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ പ​ത്മ​കു​മാ​ർ ഐ.​പി.​എ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം ബ​സ് വ്യ​വ​സാ​യം നി​ല​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വും.

ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​കാ​ര്യ ബ​സു​ക​ളി​ലും സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര ന​ട​പ്പാ​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലേ​തു​പോ​ലെ സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കും സീ​റോ ടി​ക്ക​റ്റ് നി​ര​ക്കി​ന് തു​ല്യ​മാ​യ തു​ക സ​ർ​ക്കാ​ർ ന​ൽ​കു​ക​യോ സ്വ​കാ​ര്യ ബ​സു​ക​ൾ വാ​ട​ക​ക്ക് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ക​ൺ​വെ​ൻ​ഷ​ൻ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത് ര​ണ്ടും ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ബ​സു​ക​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ ഡീ​സ​ൽ ന​ൽ​കി​യും റോ​ഡ് ടാ​ക്സ് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യും വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്ക​ണം. സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തൊ​ഴി​യാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്നും ക​ൺ​വെ​ൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ല്ല പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ​ലി ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ ഏ​രി​ക്കു​ന്ന​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ.​കെ. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ല്ല എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൽ മ​ജീ​ദ്, സി.​ഐ.​ടി.​യു ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് രാ​ധാ​കൃ​ഷ്ണ​ൻ, ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ശ​ര​ണ്യ മ​നോ​ജ്, എം.​എ​സ്. പ്രേം​കു​മാ​ർ, പാ​ല​മു​റ്റ​ത്ത് വി​ജ​യ് കു​മാ​ർ, കെ. ​സ​ത്യ​ൻ, ജി​ല്ല സെ​ക്ര​ട്ട​റി പ​ക്കീ​സ കു​ഞ്ഞി​പ്പ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ കി​സാ​ൻ മാ​നു, പാ​സ് മാ​നു, ബ്രെ​റ്റ് നാ​ണി ഹാ​ജി, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​ടി. വാ​സു​ദേ​വ​ൻ, തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി സേ​തു​രാ​മ​ൻ, വി​വി​ധ താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ യു.​കെ.​ബി. സ​ച്ചി​ദാ​ന​ന്ദ​ൻ, മൈ ​ബ്ര​ദ​ർ മ​ജീ​ദ്, കു​ഞ്ഞീ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ കു​മ്മാ​ളി​ൽ, റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം സം​ര​ക്ഷി​ക്കും -മ​ന്ത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.