ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിലെ ബസ് സ്റ്റോപ്പിൽ ഇറങ്ങിയ യാത്രക്കാർ വെള്ളത്തിലൂടെ കരയിലേക്ക് നടക്കുന്നു 

കുട്ടനാട്ടിൽ ജലനിരപ്പ്​ കുറഞ്ഞു; നേരിയ ആശ്വാസം

ആ​ല​പ്പു​ഴ: കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ്​ കു​റ​ഞ്ഞ​തോ​ടെ കു​ട്ട​നാ​ട്, അ​പ്പ​ർ​​കു​ട്ട​നാ​ട്​ മേ​ഖ​യി​ൽ ജ​ല​നി​ര​പ്പ്​ കു​റ​ഞ്ഞു. നേ​രി​യ ആ​ശ്വാ​സം. നി​ല​വി​ൽ ജി​ല്ല​യി​ൽ നി​ല​വി​ൽ 131 ക്യാ​മ്പു​ക​ളാ​ണു​ള്ള​ത്. ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ മൂ​ന്ന് ക്യാ​മ്പു​ക​ൾ പി​രി​ച്ചു​വി​ട്ടു. വാ​ഴ​മം​ഗ​ലം സെ​ന്റ് മേ​രീ​സ് യു.​പി.​എ​സ്, ഗ​വ. യു.​പി.​എ​സ് കി​ഴ​ക്കേ​ന​ട, കു​ന്നും​പു​റം യു.​പി.​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​മ്പാ​ണ് പി​രി​ച്ചു​വി​ട്ട​ത്. അ​തേ​സ​മ​യം ചേ​ർ​ത്ത​ല, അ​മ്പ​ല​പ്പു​ഴ, കു​ട്ട​നാ​ട്, കാ​ർ​ത്തി​ക​പ്പ​ള്ളി എ​ന്നീ താ​ലൂ​ക്കു​ക​ളി​ൽ ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം കൂ​ടി.

ജി​ല്ല​യി​ൽ 132 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണു​ള്ള​ത്. 7335 കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്ന്​ 19635 പേ​രെ​യാ​ണ്​ മാ​റ്റി​പാ​ർ​പ്പി​ച്ച​ത്. ഇ​തി​ൽ 8030 പു​രു​ഷ​ന്മാ​രും 3304 സ്ത്രീ​ക​ളും 2301 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. ചെ​ങ്ങ​ന്നൂ​ർ-36, കു​ട്ട​നാ​ട്​-35, കാ​ർ​ത്തി​ക​പ്പ​ള്ളി-24, മാ​വേ​ലി​ക്ക​ര-15, ചേ​ർ​ത്ത​ല-10​, അ​മ്പ​ല​പ്പു​ഴ-12 എ​ന്നി​ങ്ങ​നെ​യാ​ണ്​ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 579 ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച ഗ്രീ​ൻ അ​ല​ർ​ട്ടാ​ണ്. ഇ​നി ശ​ക്ത​മാ​യ മ​ഴ​ക്കു​പ​ക​രം ഇ​ട​വി​ട്ടു​ള്ള മ​ഴ​ക്കാ​ണ് സാ​ധ്യ​ത. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞാ​ൽ വെ​ള്ള​ക്കെ​ട്ട് കൂ​ടു​ത​ൽ കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ. വെ​ള്ളം പൂ​ർ​ണ​മാ​യി ഇ​റ​ങ്ങു​ന്ന​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും ക​ഴി​യു​ന്ന​വ​ർ​ക്ക് സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

അ​പ്പ​ർ​കു​ട്ട​നാ​ട്​ മേ​ഖ​യി​ൽ​നി​ന്നാ​ണ്​ കൂ​ടു​ത​ൽ​ വെ​ള്ള​മി​റ​ങ്ങി​യ​ത്. ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി റോ​ഡി​ൽ പ​ല​യി​ട​ത്തും വെ​ള്ള​മു​ണ്ട്. ഇ​ത്​ നേ​രി​യ​തോ​തി​ൽ ഗ​താ​ഗ​ത​ത്തെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​​ങ്കൊ​മ്പ്, നെ​ടു​മു​ടി, കി​ട​ങ്ങ​റ ഭാ​ഗ​ത്താ​ണ്​ വെ​ള്ള​ക്കെ​ട്ട്​ പ്ര​ശ്ന​മു​ള്ള​ത്. ഇ​വി​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി അ​ട​ക്ക​മു​ള്ള വ​ലി​യ​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്നു​ണ്ട്.

ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര അ​പ​ക​ട​ക​ര​മാ​ണ്. പാ​ത​യി​ൽ വെ​ള​ളം​നി​റ​ഞ്ഞ​ത്​ അ​റി​യാ​തെ എ​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ്​ കേ​ടാ​യ​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​മി​റ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ ആ​ശ്വാ​സ​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ. വീ​ടു​ക​ളി​ൽ നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ ബ​ന്ധു​വീ​ടു​ക​ളി​ലു​ള്ള പ​ല​രും വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. എ​ന്നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം തോ​ട്ട​പ്പ​ള്ളി പൊ​ഴി​യി​ലൂ​ടെ വെ​ള്ളം ന​ല്ല രീ​തി​യി​ൽ ഒ​ഴു​കു​ന്നു​ണ്ട്.

കു​ട്ട​നാ​ട്ടി​ൽ​നി​ന്നു​ള്ള വെ​ള്ളം പൊ​ഴി​യി​ലൂ​ടെ ക​ട​ലി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് ജ​ല​നി​ര​പ്പ് താ​ഴാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ കു​റ​യു​ന്ന അ​ത്ര വെ​ള്ളം വീ​ണ്ടും എ​ത്തു​ന്ന​താ​ണ് പ്ര​തി​സ​ന്ധി. വെ​ള്ള​മി​റ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ മ​ട​ങ്ങു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന മ​റ്റൊ​രു ദു​രി​ത​മാ​ണ് വീ​ട്​ വൃ​ത്തി​യാ​ക്ക​ൽ. ഒ​രാ​ഴ്ച​യോ​ളം വെ​ള്ള​ത്തി​ൽ കി​ട​ന്ന വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ വീ​ട്ടു​കാ​ർ ഏ​റെ പാ​ടു​പെ​ടും.

മു​റി​ക​ളി​ലും അ​ടു​ക്ക​ള​യി​ലും വ​രാ​ന്ത​യി​ലും അ​ടി​ഞ്ഞ ച​ളി നീ​ക്കം ചെ​യ്യു​ന്ന​തി​നൊ​പ്പം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണീ​ച്ച​റു​ക​ളും വൃ​ത്തി​യാ​ക്ക​ണം. വെ​ള്ളം ക​യ​റി​യ​തോ​ടെ അ​ട​ച്ചി​ട്ട ക​ട​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തും ക​ച്ച​വ​ട​ക്കാ​ർ​ക്കും വ​ലി​യ ബാ​ധ്യ​ത​യാ​ണ്.

Tags:    
News Summary - കുട്ടനാട്ടിൽ ജലനിരപ്പ്​ കുറഞ്ഞു; നേരിയ ആശ്വാസം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.