വള്ളം മറിഞ്ഞ് മുങ്ങി മരിച്ച രഞ്ജിത്ത് രാജേന്ദ്രൻ
തിരുവല്ല : തിരുവല്ലയിലെ വള്ളംകുളം കാവുങ്കലിൽ മീൻപിടിച്ച് മടങ്ങുന്നതിനിടെ യുവാവ് വള്ളം മറിഞ്ഞ് മരിച്ചു. വള്ളംകുളം ചെറുശ്ശേരി വീട്ടിൽ രഞ്ജിത്ത് രാജേന്ദ്രനാണ് (35) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം.
കാവുങ്കൽ ജങ്ഷന് സമീപത്തെ ദാനപ്പള്ളി പാടശേഖരത്തിൽ മീൻ പിടിക്കാൻ പോയി മടങ്ങവേ ഒഴുക്കിൽപ്പെട്ട വള്ളം തലകീഴ് മറിയുകയായിരുന്നു. മറിഞ്ഞ വള്ളത്തോടൊപ്പം രഞ്ജിത്തും വെള്ളത്തിലേക്ക് വീണു. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സുഹൃത്താണ് നാട്ടുകാരെ വിവരം അറിയിക്കുന്നത്. നാട്ടുകാരെത്തിയാണ് രഞ്ജിത്തിനെ മുങ്ങിയെടുക്കുന്നത്.
തുടർന്ന് കാറിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പിക്കപ്പ് ഡ്രൈവർ ആയിരുന്നു മരിച്ച രഞ്ജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.