Posted On
date_range Updated On
date_range ജോലികഴിഞ്ഞ് മടങ്ങവെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കൂറ്റനാട്: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തൃത്താല പാണ്ഡലങ്ങാട്ട് വിജയരാഘവന്റെ മകൻ വിനീതാണ് (38) മരിച്ചത്.
ബുധനാഴ്ച രാത്രി പത്തേകാലോടെയാണ് സംഭവം. ആറങ്ങോട്ട്കരയിൽ മെഡിക്കൽ ഷോപ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരികയായിരുന്ന വിനീതിന്റെ ബൈക്ക് വീടിനടുത്ത് വെച്ച് റോഡിൽനിന്ന് വഴുതി പാടത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിനീത് അവിവാഹിതനാണ്. മാതാവ്: വസന്ത. സഹോദരങ്ങൾ: വിപിൻ, വിനയൻ, വിജിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.