മാനന്തവാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി അമ്പുകുത്തി സഫാ മന്‍സിലില്‍ സബാഹ് (33) ആണ് മരിച്ചത്.
മുന്‍ എം.എല്‍.എ പരേതനായ പി.പി.വി. മൂസയുടെയും പരേതയായ ജമീല കൊയ്ത്തികണ്ടിയുടെയും (വിളമ്പുകണ്ടം) മകനാണ്. ശനിയാഴ്ച രാത്രി കല്‍പറ്റയില്‍ വെച്ചായിരുന്നു അപകടം. സബാഹിന്‍റെ സ്കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സബാഹ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
കായികരംഗത്ത് സജീവമായിരുന്നു സബാഹ്. ഗുസ്തി, ക്രിക്കറ്റ് എന്നിവയിൽ ധാരാളം അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് അസ്‌ലം, അസ്‌ക്കര്‍ അലി, ആബിദ, അബ്ദുള്‍ ഖാദര്‍, സജ്‌ന (ഖത്തര്‍), പരേതയായ സുനീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.