Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കഞ്ചാവുമായി യുവാവ് പിടിയിൽ. കല്ലായി മുഖദാർ സ്വദേശി സൊമ്മു നിവാസിൽ അബ്ദുൾ സമദാണ് (45) കോഴിക്കോട് ടൗൺ പൊലീസിന്റെ പിടിയിലായത്. വിൽപനക്കായി കൊണ്ടുവന്ന 33.340 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
പട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് അസ്വാഭാവികമായി പെരുമാറുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ തടഞ്ഞുവെച്ച് പരിശോധിക്കുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി പോക്സോ ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.