മോഷ്ടിക്കുന്ന ഫോണുകളിലൂടെ സ്ത്രീകളെ വിളിച്ച് അസഭ്യം; യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: മോഷ്ടിക്കുന്ന ഫോണുകളിലൂടെ സ്ത്രീകളെ ശല്യം ചെയ്യുന്ന യുവാവിനെ സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പാതിരാപുരം മുളയ്ക്കൽ നവാസ് (33) ആണ് പിടിയിലായത്. മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും അതിൽനിന്ന് സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറയുന്നു.

വിളിക്കുന്ന സ്ത്രീകളോട് പൊലീസാണെന്ന് പറഞ്ഞാണ് നവാസ് പരിചയപ്പെടുക. സുൽത്താൻ ബത്തേരി സ്റ്റേഷൻ പരിധിയിൽ മുഹമ്മദ് അസ്‌ലം എന്നയാളെ പൊലീസ് ആണെന്ന് പറഞ്ഞ് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. പരാതി അന്വേഷിക്കാനായി ഫോണിൽ വിളിച്ച വനിതാപൊലീസിനോടും ഇയാൾ അസഭ്യം പറഞ്ഞു. തുടർന്നായിരുന്നു അറസ്റ്റ്.

ആളുകളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം ആ ഫോണുപയോഗിച്ച് സ്ത്രീകളെ നിരന്തരം വിളിച്ച് അശ്ലീലം സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും പൊലീസുകാരനെന്ന വ്യാജേനയാണ് ഇയാൾ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നതെന്നും സുൽത്താൻ ബത്തേരി പോലീസ് പറഞ്ഞു. കോട്ടയത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. കോട്ടയം, പാല, ചിങ്ങവനം, വിയ്യൂർ, ബത്തേരി എന്നിവിടങ്ങളിൽ ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ട്.

Tags:    
News Summary - Young man arrested for Calling women obscenely on stolen phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.