ജാമിഅഃ അൽഹിന്ദ് അൽ ഇസ്ലാമിയ്യ ത്രിദിന സനദ് ദാന സമ്മേളനം മിനി ഊട്ടി ക്യാമ്പസിൽ കശ്മീര്‍ അഹ്‍ലേ ഹദീഥ് പ്രസിഡന്‍റ് ഡോ. ശൈഖ് അബ്ദുല്‍ ലത്തീഫ് അല്‍ കിന്ദി ഉദ്ഘാടനം ചെയ്യുന്നു

ജാമിഅഃ അൽ ഹിന്ദ് അൽ ഇസ്‍ലാമിയ്യ മൂന്നാമത് സനദ് ദാന സമ്മേളനത്തിന് പ്രൗഢ തുടക്കം

മലപ്പുറം: സമകാലിക സാഹചര്യത്തിൽ ജീവിത ലക്ഷ്യം പകർന്ന് നൽകാൻ സാധിക്കുക എന്നതാണ് ഏറ്റവും പ്രധാന ദൗത്യമെന്ന ആഹ്വാനത്തോടെ വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷന്റെ വിദ്യാഭ്യാസ സ്ഥാപനമായ ജാമിഅഃ അൽ ഹിന്ദ് അൽ ഇസ്‍ലാമിയ്യയുടെ മൂന്നാമത് സനദ് ദാന സമ്മേളനത്തിന് വേങ്ങര മിനി ഊട്ടിയിലെ ക്യാമ്പസിൽ തുടക്കമായി.

മൂന്ന് ദിവസങ്ങളിലായാണ് സനദ് ദാന സമ്മേളനം. പ്രിലിമിനറി കോഴ്സ്, ഡിഗ്രി, പി.ജി, കോഴ്സുകളാണ് മിനി ഊട്ടിയിലും, പാണക്കാട്ടുമായി നടക്കുന്ന ജാമിഅഃ അൽ ഹിന്ദ് ക്യാമ്പസിൽ നടക്കുന്നത്. റസിഡൻഷ്യൽ സംവിധാനത്തിലുള്ള കോഴ്സിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയവർക്കാണ് സനദ് നൽകുന്നത്.

മൂന്ന് വേദികളിലായി 15 സെഷനുകളിലായാണ് സമ്മേളനം. ഹദീഥ് സെമിനാർ, അന്ന സാഇം പൂർവ വിദ്യാർഥി സംഗമം, പoന ക്യാമ്പ്, അവാർഡ് ദാനം, അത്തി ബിയാൻ വൈജ്ഞാനിക മത്സരങ്ങൾ, അറബിക് കോളേജുകൾ ചരിത്രവും, ദൗത്യവും അറബിക് കോൺഫറൻസ്, വനിത സമ്മേളനം, ശൈഖുൽ ഇസ്‍ലാം ഇബ്നു തൈമിയ്യ പുനർ വായിക്കപ്പെടുമ്പോൾ എന്ന വിഷയത്തിലുള്ള പഠന സെമിനാർ, ഇന്ത്യൻ ന്യൂനപക്ഷങ്ങൾ വെല്ലുവിളികളും, പരിഹാരങ്ങളും ടേബ്ൾ ടോക്ക്, ഗേൾസ് ഗാതറിങ്, സനദ് ദാന സമ്മേളനം, പൊതുസമ്മേളനം എന്നീ പരിപാടികളാണ് ഇന്നും, നാളെയുമായി നടക്കുക. മിനി ഊട്ടി, പാണക്കാട് ലേഡിസ് ക്യാമ്പസ് എന്നിവിടങ്ങളിലും പൊതുസമ്മേളനം ഞായറാഴ്ച വൈകിട്ട് 4ന് വേങ്ങരയിലെ സബാഹ് സ്ക്വയറിലുമായാണ് നടക്കുന്നത്.

ത്രിദിന സനദ് ദാന സമ്മേളനം മിനി ഊട്ടി ക്യാമ്പസിൽ കാശ്മീര്‍ അഹ്‍ലേ ഹദീഥ് പ്രസിഡന്‍റ് ഡോ. ശൈഖ് അബ്ദുല്‍ ലത്തീഫ് അല്‍ കിന്ദി ഉദ്ഘാടനം ചെയ്തു. വിജ്ഞാന സമ്പാദനത്തിന് ഏറ്റവും പ്രാധാന്യം നൽകിയ മതമാണ് ഇസ്‍ലാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു.

കെ.പി.എ മജീദ് എം.എൽ.എ, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.എ ജബ്ബാർ ഹാജി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഷരീഫ് ഏലാംകോട്, ഡോ. പി.പി നസീഫ്, വിസ്ഡം സ്റ്റുഡന്‍റ്സ് സംസ്ഥാന പ്രസിഡന്‍റ് മുഹമ്മദ് ശമീൽ മഞ്ചേരി, അംജദ് ബിലാർ, ഡോ. ശുറൈഹ് സലഫി, മുഹമ്മദ് അലി മപ്പാട്ടുകര എന്നിവർ സംസാരിച്ചു. സ്കൂൾ ഓഫ് ഖുർആൻ മാഗസിൻ കെ. ഇമ്പിച്ചിക്കോയ സാഹിബ് വെൽക്കം അഷ്റഫ് അബൂബക്കറിന് നൽകി പ്രകാശനം ചെയ്തു.

സമൂഹത്തെ ശരിയായ പാതയിൽ നയിക്കാനും, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്‍റെ ഉന്നമനവും പ്രാധാന്യത്തോടെ കാണാൻ കഴിയുന്ന പണ്ഡിത സമൂഹമാണ് കാലഘട്ടത്തിന്‍റെ ആവശ്യകതയെന്നും ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. ഖുർആൻ സമ്മേളനം വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. മുജീബ് സ്വലാഹി അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ അൻസാരി പറപ്പൂർ, അബ്ദുൽ റഷീദ് കുട്ടമ്പൂർ, മുജാഹിദ് അൽ ഹിക മി പറവണ്ണ, റസീൻ വേങ്ങര എന്നിവർ സംസാരിച്ചു.

ഞായർ വൈകിട്ട് 4.30ന് വേങ്ങര ഹ് സ്ക്വയറിൽ പൊതുസമ്മേളനവും സനദ് ദാനവും നടക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. നജീബ് കാന്തപുരം എം.എല്‍.എ, പി.എൻ അബ്ദുൽ ലത്തീഫ് മദനി, കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി, സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി വി.പി അനില്‍, ഡോ. ശൈഖ് സുഫ്‍യാന്‍ അബ്ദുല്‍ അസീസ് ഖ്വാളി (മുംബൈ), ശൈഖ് അബുല്‍ ക്വാസിം അബ്ദുല്‍ അലീം അല്‍ മദനി (ഉത്തര്‍പ്രദേശ്) ഹുസൈൻ സലഫി ഷാർജ, ടി.കെ അഷ്റഫ്, നിഷാദ് സലഫി, സഫ്വാൻ ബറാമി അൽ ഹികമി തുടങ്ങിയവര്‍ പങ്കെടുക്കും.

വനിതാ സമ്മേളനം പാണക്കാട് ക്യാമ്പസിൽ രാവിലെ 9.30ന് നടക്കും. മലപ്പുറം ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് അഡ്വ. സ്മിജി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്‍റ് സഹ്റ സുല്ലമിയ്യ അധ്യക്ഷത വഹിക്കും. മലപ്പുറം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. റിനീഷ റഫീഖ് മുഖ്യാതിഥിയായി പങ്കെടുക്കും. ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സഫ്റീന അഷ്റഫ് പങ്കെടുക്കും. ജാമിഅഃ അല്‍ ഹിന്ദ് അല്‍ ഇസ്‍ലാമിയ്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് ഖുര്‍ആനില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാനവും സമ്മേളനത്തോടനുബന്ധിച്ച് നടക്കും.

Tags:    
News Summary - Jamia Al Hind Al Islamiyya conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.