തിരുവനന്തപുരം: വരനിരിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാഥികളുടെ പേരില്‍ പ്രചരിക്കുന്ന പട്ടിക വ്യാജമാണെന്ന് കെ.പി.സി.സി. 92 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക എന്ന പേരിലാണ് പ്രചരണം നടക്കുന്നത്. സ്‌ക്രീനിങ് കമ്മിറ്റിക്ക് മുന്‍പാകെ എത്തിയ സാധ്യ പട്ടികയെന്ന പേരിലാണ് എ.ഐ.സി.സിയുടെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പട്ടിക പ്രചരിക്കുന്നത്.
ഓരോ സീറ്റുകളിലും പരിഗണിക്കപ്പെടുന്ന ആളുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് പട്ടിക. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം, പാലക്കാട്, ബേപ്പൂര്‍, ധര്‍മടം തുടങ്ങിയ മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഒൻപത് പേജുള്ള പി.ഡി.എഫ് ഇന്ന് രാവിലെ മുതൽ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 92 മണ്ഡലങ്ങളിലെ സാധ്യത സ്ഥാനാര്‍ഥികളുടെ പേരുകള്‍ പട്ടികയിലുണ്ട്.
ശശി തരൂര്‍, കെ. മുരളീധരന്‍, വി.എസ് ശിവകുമാര്‍ എന്നിവരുടെ പേരുകളാണ് നേമം മണ്ഡലത്തില്‍ പരിഗണിക്കുന്നതെന്നാണ് പട്ടിക പറയുന്നത്. ധര്‍മടത്ത് ഷാഫി പറമ്പില്‍ എം.പിയെ മത്സരിപ്പിക്കുമെന്നും വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും നേമത്തും തൃശൂരും കെ. മുരളീധരന്റെ പേരുണ്ട്. പി.വി അന്‍വറിന്റെ പേര് ഉള്‍പ്പെടുത്തിയുള്ളതാണ് ബേപ്പൂര്‍ മണ്ഡലത്തിലെ ലിസ്റ്റ്.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെയാണ് എ.ഐ.സി.സിയുടെ പേരില്‍ പട്ടിക പുറത്തുവന്നത്. ഹൈക്കമാന്‍ഡ് നിയോഗിച്ച സ്‌ക്രീനിങ് കമ്മിറ്റി കേരളത്തിലെത്തിയിട്ടുണ്ട്. മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സമിതി ജില്ലാ കോണ്‍ഗ്രസ് നേതൃത്വങ്ങളുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് കെ.പി.സി.സിയുടെ പട്ടിക പുറത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.