അമ്പലപ്പുഴ പാൽപായസത്തിന്‍റെ വില ഉയർത്താൻ ഹൈകോടതി അനുമതി; ലിറ്ററിന് 160 രൂപയിൽ നിന്ന് 240 ആക്കി

കൊച്ചി: അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ ഹൈകോടതിയുടെ അനുമതി. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽ പായസത്തിന്​ ലിറ്ററിന് 160ൽ നിന്ന് 240 രൂപയാക്കി വില വർധിപ്പിക്കാനാണ് അനുമതി. വില വർധന ഇതോടെ പ്രാബല്യത്തിലായി.

ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് വില വര്‍ധനക്ക്​ അനുമതി നൽകിയത്. ഒമ്പത് വർഷത്തിന് ശേഷമാണ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽ പായസത്തിന്​ വില വർധിപ്പിക്കുന്നത്.

പായസ നിർമാണത്തിനാവശ്യമായ പാൽ, അരി, പഞ്ചസാര, നെയ്യ്, ഏലക്ക തുടങ്ങിയവയുടെ വില വർധിച്ച സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. വില വർധനയെ സ്റ്റേറ്റ് ഓഡിറ്റ് വിഭാഗവും അനുകൂലിച്ചു. ഗുണ നിലവാരം ഉറപ്പാക്കണമെന്ന്​ കോടതി നിർദേശിച്ചു.

നിരക്ക് പുതുക്കാൻ സ്ഥിരം സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് വിശദീകരിക്കാൻ ദേവസ്വം ബോർഡിനോടും സർക്കാറിനോടും നിർദേശിച്ച കോടതി ഹരജി ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Tags:    
News Summary - High Court allows price hike of ambalapuzha palpayasam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.