കഞ്ചാവ് കേസിൽ അറസ്റ്റിലായ യുവാവിന്‍റെ ഫോൺ പരിശോധിച്ച പൊലീസ് ഞെട്ടി; ബന്ധുവായ കുഞ്ഞിനെ പീഡിപ്പിക്കുന്ന ദൃശ്യം, പോക്സോ ചുമത്തി

കൊച്ചി: കഞ്ചാവ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിപ്പിക്കുന്ന പീഡനദൃശ്യം. എറണാകുളം പെരുമ്പാവൂരിൽ അറസ്റ്റിലായ യുവാവിന്‍റെ ഫോണിലാണ് ബന്ധുവായ അഞ്ചു വയസുള്ള കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂര്‍ പൊലീസ് ഇയാളെ 120 ഗ്രാം കഞ്ചാവുമായി പിടികൂടുന്നത്. തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് കഞ്ചാവിന്‍റെ ഉറവിടം തേടി പരിശോധന നടത്തിയപ്പോഴാണ് ദൃശ്യങ്ങൾ ലഭിച്ചത്. കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്നാണ് സംശയം. സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തി.

അതിക്രൂരമായ ദൃശ്യങ്ങളാണ് ഫോണിലുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. ബന്ധുവിനൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വൈദ്യപരിശോധനക്കു ശേഷം കോടതിയില്‍ ഹാജരാക്കും.

Tags:    
News Summary - young man abusing his relative's child, POCSO charge filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.