ഭൂരിപക്ഷം ഉയർത്തുമെന്ന് പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബേപ്പൂരിൽ 2021ലെകാൾ മികച്ച വിജയമുണ്ടാക്കുമെന്നും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും റിയിസ് പറഞ്ഞു.

എം.എൽ.എ എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. അത് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. യു.ഡി.എഫിനെ പോലെ വിങ്ങിപ്പൊട്ടലുകൾ എൽ.ഡി.എഫിലുണ്ടായിട്ടില്ല. കേരളത്തിലെ എല്ലാ മണ്ഡലങ്ങളും നടക്കുന്നത് ഗ്ലാമർ പോരാട്ടമാണെന്നും റിയാസ് പറഞ്ഞു. ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയും റിയാസിനാണ്. ബേപ്പൂരിൽ റിയാസിനെതിരെ പി.വി. അൻവർ മത്സരിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. ആരു മത്സരിച്ചാലും എൽ.ഡി.എഫിന്റെ ലീഡ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാർഥികളെ 24 മണിക്കൂറുനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് വി.ഡി. സതീശന്റെ പ്രതികരണം. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ് നടക്കുന്നത്. വേട്ടെണ്ണൽ മെയ് 4നും നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റം നിലവിൽ വന്നതായും കമീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് എസ്.ഐ.ആറിനു ശേഷം മാർച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2.70 കോടി വോട്ടർമാരാണുള്ളത്. ഇനിയും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അവസരമുണ്ട്.  

Tags:    
News Summary - PA Muhammad Riyas says majority will be increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.