പിടിയിലായ ജയേഷ്
പത്തനംതിട്ട: ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മർദിച്ചു. ആലപ്പുഴ, പത്തനംതിട്ട റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് മര്‍ദനത്തിന് ഇരയായത്.
സംഭവത്തില്‍ ചരല്‍ക്കുന്ന് സ്വദേശികളും യുവ ദമ്പതികളുമായ ജയേഷിനെയും ഭാര്യ രശ്മിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും കെട്ടിത്തൂക്കി മര്‍ദിക്കുകയും ചെയ്‌തെന്നാണ് യുവാക്കൾ പറയുന്നത്. യുവാക്കളുടെ വെളിപ്പെടുത്തലും ദമ്പതികൾ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കണ്ട് പൊലീസും ഞെട്ടി. ദമ്പതികൾക്ക് സൈക്കോ മനോനിലയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. യുവാക്കളുമായി ഫോണിലൂടെ സൗഹൃദത്തിലാകുകയും വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി മർദിക്കുകയുമായിരുന്നു.
മാരാമൺ ജങ്ഷനിൽ എത്തിയ റാന്നി സ്വദേശിയെ ജയേഷാണ് വീട്ടിലേക്ക് കൂട്ടികൊണ്ടുപോയത്. വീട്ടിലെത്തിയശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിക്കാൻ പറയുകയും രംഗങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയുമായിരുന്നു. പിന്നീട് ജയേഷ് കയർ കൊണ്ടുവന്ന് യുവാവിനെ കെട്ടിത്തൂക്കി. ജനനേന്ദ്രിയത്തിൽ മുളക് സ്പ്രേയും 23 സ്റ്റാപ്ലർ പിന്നുകളും അടിച്ചു. നഖം പിഴുതെടുത്തു. പിന്നീട് യുവാവിനെ റോഡിൽ ഉപേക്ഷിച്ചു. ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്.
ബംഗളൂരുവിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയെയും തിരുവല്ലയിൽവെച്ച് ജയേഷാണ് വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. വീട്ടിലെത്തിച്ച് സമാനരീതിയിൽ അതിക്രൂരമായി മർദിച്ചു. പിന്നാലെ റോഡിൽ ഇറക്കിവിട്ടു. റാന്നി സ്വദേശിയായ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്.
നാണക്കേടുകാരണം യുവാക്കൾ ആരോടും പറഞ്ഞിരുന്നില്ല. പൊലീസിനോടും നടന്ന സംഭവം മറച്ചുവെച്ചു. സംശയം തോന്നിയ പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. ആലപ്പുഴ സ്വദേശിയുടെ ഐ ഫോണും റാന്നി സ്വദേശിയുടെ പണവും ദമ്പതികൾ മോഷ്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.