കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട പാനൂർ സ്വദേശി കാട്ടീന്റെവിട ഷെറിനെ രക്തസാക്ഷിയാക്കിയ ഡി.വൈ.എഫ്.ഐയെ തള്ളി സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഷെറിനെ രക്തസാക്ഷിയാക്കിയതിനെ കുറിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തോട് ചോദിക്കണമെന്നായിരുന്നു കണ്ണൂർ ജില്ല സെക്രട്ടറിയുടെ മറുപടി. പാനൂർ കുന്നോത്ത്പറമ്പിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളെ സംബന്ധിച്ച സി.പി.എം നിലപാട് തിരുത്തിയിട്ടില്ലെന്ന് കെ.കെ രാഗേഷ് പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിനാണ് പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ബോംബ് പൊട്ടി ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷെറിൻ കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച നടന്ന ഡി.വൈ.എഫ്.ഐ മേഖലസമ്മേളനത്തിൽ രക്തസാക്ഷി പ്രമേയത്തിൽ ഷെറിന്റെ പേര് ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. ഇതാണ് ഇപ്പോൾ സി.പി.എം ജില്ല സെക്രട്ടറി തള്ളിപ്പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ പാർട്ടി നിലപാടിൽ മാറ്റമില്ല. ഡി.വൈ.എഫ്.ഐ നിലപാട് അവരോട് ചോദിക്കണം എന്നുമാണ് കെ.കെ.രാഗേഷ് പറഞ്ഞത്.
കണ്ണൂർ കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലെ രക്തസാക്ഷി പ്രമേയത്തിലാണ് ഷെറിനെ രക്തസാക്ഷിയായി അനുശോചികച്ചത്. 2024 ഏപ്രി ൽ അഞ്ചിനായിരുന്നു പാനൂർ മുളിയാത്തോട് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ഉണ്ടാവുകയും ഷെറിൻ കൊല്ലപ്പെടുകയും ചെയ്തത്. ഷെറിൻ ഉൾപ്പെടെ 15 ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്നു പ്രതികൾ. ഷെറിനടക്കമുള്ളവരെ സി.പി.എം തള്ളിപ്പറഞ്ഞിരുന്നു.
വീടിന്റെ ടെറസിന് മുകളില്‍ വെച്ച് ബോബ് നിര്‍മിക്കുന്നതിനിടെ ബോംബ് പൊട്ടുകയും ഷെറിന്‍ കൊല്ലപ്പെടുകയും ചെയ്തത്. ബോംബ്നി ര്‍മാണത്തിലേര്‍പ്പെട്ടവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ അന്നുതന്നെ സി.പി.എം തള്ളി പറഞ്ഞിരുന്നു. മരണസമയത്ത് ഷെറിന്‍റെ വീട്ടിലേക്ക് പ്രാദേശിക സി.പി.എം നേതാക്കള്‍ സന്ദര്‍ശനം നടത്തിയത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.