'നിങ്ങൾ എസ്.ഡി.പി.െഎക്കാർ', ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം തടഞ്ഞ സി.െഎക്കെതിരെ വിദ്യാർഥികളുടെ പരാതി

കോഴിക്കോട്: ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ച വിദ്യാർഥികളെ മെഡിക്കൽ കോളജ് സി.െഎ എസ്.ഡി.പി.ഐക്കാരെന്ന് വിളിച്ചതായി പരാതി. സി.െഎ ബെന്നി ലാലുവിനെതിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥികൾ പരാതി നൽകിയത്.

ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടയാനെത്തിയ എ.ബി.വി.പി പ്രവർത്തകരെ മാറ്റാതെ പ്രദർശനം മുടക്കാനാണ് സി.െഎ ശ്രമിച്ചതെന്നും പരാതിയിലുണ്ട്. എസ്.ഡി.പി.െഎക്കാർ എന്ന് വിളിച്ച സി.െഎ തങ്ങളോട് മോശമായി പെരുമാറിയെന്നാണ് വിദ്യാർഥികൾ പറയുന്നത്.

റിപ്പബ്ലിക് ദിനത്തിൽ മെഡിക്കൽ കോളജ് യുനിയന്‍റെ നേതൃത്വത്തിലായിരുന്നു ബി.ബി.സി ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ഇത് തടയാൻ എ.ബി.വി.പി പ്രവർത്തകർ കോളജിലേക്ക് എത്തിയതോടെ സംഘർഷ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് ഡോക്യുമെന്‍ററി പ്രദർശനം പൊലീസ് തടയുകയായിരുന്നു.

Tags:    
News Summary - You are SDPI, students complaint against CI for blocking screening of BBC documentary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.