യോഗ കേന്ദ്രത്തിലെ പീഡനം: ഹേബിയസ്​ കോർപസ്​ ഹരജി വിധി പറയാൻ മാറ്റി

കൊച്ചി: മിശ്രവിവാഹിതയായ തന്നെ തൃപ്പൂണിത്തുറ യോഗകേന്ദ്രത്തിൽ തടങ്കലിൽവെച്ച്​ പീഡിപ്പിച്ചെന്ന്​ പരാതിപ്പെട്ട ഡോ. ശ്വേതയുടെ ഭർത്താവ്​ റി​േൻറാ ​െഎസക്കി​​െൻറ ഹേബിയസ്​ കോർപസ്​ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി.

ഭാര്യയെ മാതാപിതാക്കൾ അന്യായ തടങ്കലിൽവെച്ചതായി ആരോപിച്ച്​ റി​േൻറാ നൽകിയ ഹരജിയിലാണ്​​ പിന്നീട്​ യോഗകേന്ദ്രത്തിലുണ്ടായ അനുഭവം വിശദമാക്കി ശ്വേത കോടതിക്ക്​ പരാതി നൽകിയത്​. തുടർന്ന്​ ​േക​െസടുക്കാൻ കോടതി നിർദേശിച്ചു. യോഗകേ​ന്ദ്രത്തിനെതിരെ ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ടെന്ന്​ സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചു.

കേന്ദ്രത്തിനെതിരെ നൽകിയ പരാതിയിൽ ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന്​ പരാതിക്കാരിയും ആരോപിച്ചു. മതസ്​പർധയുണ്ടാക്കലുൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച്​ പരാതി നൽകിയെങ്കിലും ഇത്​ രേഖപ്പെടുത്തിയിട്ടില്ലെന്നാണ്​ ശ്വേതയുടെ പരാതി. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുമില്ല. കേസ്​ തിങ്കളാഴ്ച പരിഗണിച്ച കോടതി, വിധി പറയാൻ മാറ്റുകയായിരുന്നു.

അതേസമയം, യോഗകേന്ദ്രം പൂട്ടണമെന്ന പഞ്ചായത്ത്​ ഉത്തരവ്​ ചോദ്യം ചെയ്യുന്ന ഹരജി ചൊവ്വാഴ്​ച പരിഗണിക്കാൻ മാറ്റി. ഉത്തരവ്​ സിംഗിൾബെഞ്ച്​ സ്​റ്റേ ചെയ്​തിരിക്കുകയാണ്​.

Tags:    
News Summary - Yoga Centre Harrasement: Hebious Corpus Pettion Postpond for Verdict -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.