Posted On
date_range Updated On
date_range ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം; നടപടി ചാണ്ടി ഉമ്മന്‍റെ കത്തിനു പിന്നാലെ
തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനുമായി വാക്കു തർക്കമുണ്ടായ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം നൽകി സർക്കാർ. യദുവിന് നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ സ്പീക്കർക്ക് കത്ത് നൽകിയതിനെ തുടർന്നാണ് നടപടി.
വാഹനത്തിന് സൈഡ് കൊടുത്തില്ല, കാറിനെ ഇടിക്കാൻ ശ്രമിച്ചു, ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങൾ ആരോപിച്ചാണ് കെ.എസ്.ആർ.ടി.സി താൽക്കാലിക ഡ്രൈവറായിരുന്ന യദുവിനെതിരെ ആര്യാ രാജേന്ദ്രൻ പരാതി നൽകിയത്. പരാതിയെ തുടർന്ന് യദുവിന് ജോലി നഷ്ടമായി.
വിവാദങ്ങൾക്ക് പിന്നാലെ യദുവും ആര്യ രാജേന്ദ്രനെതിരെ പരാതി നൽകിയിരുന്നു. യദുവിന് നിയമസഭയിലെ ബസിന്‍റെ താൽക്കാലിക ഡ്രൈവറായാണ് നിയമനം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.