സ്വാതന്ത്ര്യദിന തലേന്ന് പ്രധാനമന്ത്രി നൽകുന്നത് തെറ്റായ സന്ദേശം -എ.കെ. ആന്‍റണി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി നൽകുന്നത് തെറ്റായ സന്ദേശമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി. സ്വാതന്ത്ര്യ ദിനത്തിന്‍റെ തലേദിവസം ഇത്തരം സന്ദേശം നൽകിയത് പ്രതിഷേധാർഹമാണ്. പഞ്ചസാരയിൽ പുരട്ടിയാലും പഴയ മുറിവുകൾ ഒാർമപ്പെടുത്തുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ലെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

ഇന്ത്യാ വിഭജനം ചരിത്രത്തിലെ നിർഭാഗ്യകരമായ അധ്യായമാണ്. മുറിവുകൾ ഉണക്കി രാജ്യത്തെ മുഴുവൻ ജനങ്ങളെയും യോജിപ്പിച്ചു കൊണ്ടു പോകാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്. വിഭാഗീയതയും വിദ്വേഷവും വളർത്താൻ അവസരം ഒരുക്കുന്ന സന്ദേശമാണിതെന്നും എ.കെ. ആന്‍റണി പ്രതികരിച്ചു.

സ്വാതന്ത്ര്യദിന ആഘോഷത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇന്ത്യാ വിഭജനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. വിഭജനത്തി​െൻറ വേദന മറക്കാൻ സാധിക്കില്ലെന്നും സ്വാതന്ത്ര്യ ദിനത്തിന്​ ഒരു ദിവസം മുമ്പ്​, ആഗസ്​റ്റ്​ 14 വിഭജനഭീതിയുടെ അനുസ്​മരണ ദിനമായി ആചരിക്കുമെന്നായിരുന്നു ട്വീറ്റ്​. ​

വിഭജനത്തി​െൻറ വേദന ഒരിക്കലും മറക്കാൻ കഴിയില്ല. ​വെറുപ്പും അക്രമവും മൂലം ലക്ഷകണക്കിന്​ സഹോദരി -സഹോദരൻമാർക്ക്​ പാലായനം ചെയ്യേണ്ടി വരികയും നിരവധി പേർക്ക്​ ജീവൻ നഷ്​ടമാകുകയും ചെയ്​തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്​മരണക്കായി ആഗസ്​റ്റ്​ 14 വിഭജന ഭീതിയുടെ അനുസ്​മരണ ദിനമായി ആചരിക്കും -മോദി ട്വീറ്റിൽ വ്യക്തമാക്കി.

Tags:    
News Summary - Wrong message given by the Prime Minister on the eve of Independence Day - AK Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.