ചെമ്പിലോട് പത്താം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി പി.അബ്ദുൾ മുത്തലിബിെൻറ വീട്ടുമുറ്റത്ത് റീത്ത് വെച്ചതറിഞ്ഞ് യു.ഡി.എഫ് നേതാക്കൾ സന്ദർശിക്കുന്നു
Posted On
date_range Updated On
date_range കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ വീട്ടുമുറ്റത്ത് റീത്ത്
ചക്കരക്കല്ല് (കണ്ണൂർ) : ചെമ്പിലോട് പഞ്ചായത്തിലെ പത്താം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി പി.അബ്ദുൾ മുത്തലിബിെൻറ വീട്ടുമുറ്റത്ത് അജ്ഞാതർ റീത്തുവെച്ചു. ശനിയാഴ്ച രാവിലെയാണ് വീട്ടുമുറ്റത്ത് റീത്ത് കണ്ടത്.
സംഭവത്തിൽ ഇരിവേരി വാർഡ്, ചെമ്പിലോട് മണ്ഡലം യു.ഡി.എഫ് കമ്മറ്റികൾ പ്രതിഷേധിച്ചു. യു ഡി എഫ് നേതാക്കളായ സി.രഘുനാഥ്, എം.കെ.മോഹനൻ, അഡ്വ. ഇ.ആർ. വിനോദ്, എം. സുധാകരൻ, കെ.വി. അനീശൻ എന്നിവർ മുത്തലിബിൻ്റെ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.