ഗോതമ്പുപൊടിയിൽ കണ്ടെത്തിയ പുഴുക്കൾ
Posted On
date_range Updated On
date_range റേഷൻകടയിലെ ഗോതമ്പുപൊടിയിൽ പുഴുക്കൾ; കണ്ടെത്തിയത് വിതരണം ചെയ്ത പാക്കറ്റുകളിൽ
പത്തിരിപ്പാല (പാലക്കാട്): റേഷൻകടയിൽ നിന്ന് വിതരണം ചെയ്ത ഗോതമ്പുപൊടിയിൽ പുഴുക്കളെന്ന് പരാതി. പത്തിരിപ്പാല പൂക്കാട്ട്കുന്ന് 275ാം നമ്പർ കടയിൽ നിന്ന് വിതരണം ചെയ്ത പാക്കറ്റുകളിലാണ് ചെറിയ പുഴുക്കളെ കണ്ടെത്തിയത്.
പേരൂർ സ്വദേശി ഷാജിക്കാണ് ഇത് ലഭിച്ചത്. മാസങ്ങൾക്കു മുമ്പും സമാന സംഭവമുണ്ടായതായി ഷാജി പറഞ്ഞു.
ഈ മാസം ആദ്യം വന്ന സ്റ്റോക്കാണ് വിതരണം ചെയ്യുന്നതെന്നും പഴയ സ്റ്റോക്കല്ലെന്നും റേഷൻകട ഉടമ അറിയിച്ചു. സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.