ലോകകപ്പ് ആഘോഷം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സംഘർഷം; കണ്ണൂരിൽ മൂന്നുപേർക്ക് വെട്ടേറ്റു

ലോകകപ്പ് ഫൈനലിന് ശേഷമുള്ള ആഘോഷങ്ങൾക്കിടെ കൊല്ലം കണ്ണൂർ ജില്ലകളിൽ സംഘർഷം. വിജയാഘോഷത്തിനിടെ കണ്ണൂരിൽ മൂന്നുപേർക്ക് വെട്ടേറ്റു. കണ്ണൂർ പള്ളിയാംമൂലയിലാണ് സംഘർഷം. അനുരാഗ്, നകുലൻ, ആദർശ് എന്നിവർക്കാണ് വെട്ടേറ്റത്. ആറ് പേർ കസ്റ്റഡിയിലുണ്ട്. കൊട്ടാരക്കര പൂവറ്റൂരിൽ ഡി.വൈ.എഫ്.ഐ-എ.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. തിരുവനന്തപുരത്ത് വിജയാഘോഷത്തിനിടെ എസ്.ഐക്ക് മർദനമേറ്റു. തിരുവനന്തപുരം പൊഴിയൂർ എസ്.ഐ എസ്. സജിക്ക് മർദനമേറ്റു. തലക്കും കൈക്കുമാണ് പരിക്ക്. 

Tags:    
News Summary - World Cup celebration; Conflict in different parts of the state; Three people were cut in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.