കേരളാ കോൺഗ്രസ്​(ബി) നേതാവ് കോൺഗ്രസിൽ ചേർന്നു

ചെങ്ങന്നൂർ: കേരളാ കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആര്‍.ബാലകൃഷ്ണപിള്ളയുടെ സഹോദരീ പുത്രനുമായ ശരണ് യാ മനോജി​​െൻറ നേതൃത്വത്തിലുള്ള നൂറുകണക്കിന്​ പാർട്ടി പ്രവർത്തകരും ഭാരവാഹികളും കൊടിക്കുന്നിൽ സുരേഷ് എം.പിയു ടെ തെരഞ്ഞെടുപ്പ്​ കൺവൻഷനിൽ എത്തി.

കൊട്ടാരക്കര നിയോജക മണ്ഡലം മാവേലിക്കരയുടെ പരിധിയിൽ ഉൾപ്പെട്ടതാണ്. പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗത്തിൽ മനോജിന്റെ കാര്യം പരാമർശിച്ചിരുന്നു. അതിനു മുമ്പ്​ അധ്യക്ഷനായ എം. മുരളിയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. രമേശ് ചെന്നിത്തല ഷാള്‍ അണിയിച്ച് മനോജിനെ സ്വീകരിച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഭാരവാഹികളായി സി.എഫ്.തോമസ് എം.എല്‍.എ (ചെയര്‍മാന്‍), മുന്‍ എം.എല്‍.എ എം. മുരളി (വര്‍ക്കിങ്​ ചെയര്‍മാന്‍), അഡ്വ.കോശി എം.കോശി (ജനറല്‍ കണ്‍വീനര്‍), അഡ്വ. കെ.പി ശ്രീകുമാര്‍ (ചീഫ് ഇലക്ഷന്‍ ഏജൻറ്​) എന്നിവരടങ്ങുന്ന 1001 അംഗ കമ്മിറ്റിയും രൂപീകരിച്ചു.

Tags:    
News Summary - workers under the leadership of kerala congress B leader joined congress -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.