അ​യേ​ൺ​മാ​ൻ പ​ദ​വി സ്വ​ന്ത​മാ​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ന്യാ​യാ​ധി​പ​നാ​യി ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ്

കൊ​ച്ചി: നീ​ന്ത​ലും സൈ​ക്ലി​ങ്ങും ഓ​ട്ട​വും അ​ട​ങ്ങു​ന്ന ‘അ​യ​ണ്‍മാ​ന്‍ 70.3’ ട്ര​യാ​ത്ത്‌​ലാ​ൺ എ​ന്ന സ്​​പോ​ർ​ട്​​സ്​ ഇ​ന​ത്തി​ൽ നേ​ട്ടം കൈ​വ​രി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ന്യാ​യാ​ധി​പ​നാ​യി കേ​ര​ള ഹൈ​കോ​ട​തി ജ​ഡ്​​ജി​ ജ​സ്റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്. തി​ര​മാ​ല​ക​ളെ​യും ജ​ല ജീ​വി​ക​ളേ​യും മ​റി​ക​ട​ന്ന്​ ക​ട​ലി​ലൂ​ടെ 1.9 കി​ലോ​മീ​റ്റ​ര്‍ നീ​ന്ത​ല്‍, ക​ര ക​യ​റി​യ ഉ​ട​ൻ വി​ശ്ര​മ​മി​ല്ലാ​തെ കു​ന്നും മേ​ടും താ​ണ്ടി 90 കി​ലോ​മീ​റ്റ​ര്‍ സൈ​ക്ലി​ങ്, തു​ട​ർ​ന്ന്​ ഊ​ർ​ജം ചോ​രാ​തെ 21.1 കി​ലോ​മീ​റ്റ​ര്‍ ഓ​ട്ടം. ഇ​ങ്ങ​നെ 8.46 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി നീ​ണ്ട കാ​യി​ക യ​ത്നം പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ഗോ​വ​യി​ല്‍ ന​ട​ന്ന മ​ൽ​സ​ര​ത്തി​ൽ അ​യേ​ൺ​മാ​ൻ പ​ദ​വി​യും 57 കാ​ര​നാ​യ ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സി​നെ തേ​ടി​യെ​ത്തി.

ശാ​രീ​രി​ക​ക്ഷ​മ​ത​യും മ​ന​ക്ക​രു​ത്തും തു​ല്യ​മാ​യി പ​രീ​ക്ഷി​ക്കു​ന്ന ലോ​ക പ്ര​സി​ദ്ധ​മാ​യ ‘അ​യ​ണ്‍മാ​ന്‍ 70.3’ന്‍റെ പ​തി​പ്പാ​യി ആ​റു വ​ർ​ഷ​മാ​യി ഗോ​വ​യി​ൽ ഈ ​മ​ത്സ​രം ന​ട​ന്നു​വ​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 1650 മ​ത്സ​രാ​ർ​ഥി​ക​ളാ​ണ്​ ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രു​ന്ന​ത്. 400 പേ​ർ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​തെ പി​ൻ​മാ​റി. ജ​ഡ്ജി​മാ​ർ പ​​ങ്കെ​ടു​ത്ത്​ ന​ട​ത്താ​റു​ള്ള എ​ല്ലാ കാ​യി​ക മ​ൽ​സ​ര​ങ്ങ​ളി​ലും ക​ള​ത്തി​ലി​റ​ങ്ങി മി​ക​ച്ച സ്​​കോ​ർ നേ​ടു​ന്ന സ്ഥി​രം മു​ഖ​മാ​ണ്​ ജ​സ്റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ. മ​ക​ൻ മ​ക​ന്‍ ത​രു​ണി​ന്‍റെ മാ​തൃ​ക പി​ന്തു​ട​ർ​ന്നാ​ണ്​ ജ​സ്റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്​ ഇ​ത്ത​വ​ണ മ​ൽ​സ​ര​ത്തി​ന്​ ഗോ​വ​യി​ലെ​ത്തി​യ​ത്. ഇം​ഗ്ല​ണ്ടി​ല്‍ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ക​യാ​ണ്​ സ്​​പോ​ർ​ട്സി​ൽ ത​ൽ​പ​ര​നാ​യ ത​രു​ൺ. അ​മേ​രി​ക്ക​യി​ല്‍ അ​ഭി​ഭാ​ഷ​ക​യാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന മ​ക​ള്‍ സു​സെ​യ്ന്‍ കു​ര്യ​നും പി​ന്തു​ണ​യു​മാ​യി ഉ​ണ്ടാ​യി​രു​ന്നു. ഭാ​ര്യ മ​റി​യം ജോ​ര്‍ജും മ​രു​മ​ക​ള്‍ മി​റി​യം ജോ​സ​ഫും മ​ൽ​സ​രം കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. ജ​സ്റ്റി​സ് കെ.​ടി. തോ​മ​സി​ന്‍റെ മ​ക​നാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ്.

Tags:    
News Summary - Justice Devan Ramachandran Becomes First Indian Judge to Win Ironman 70.3 Title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.