സാമൂഹിക മാധ്യമങ്ങളിലെ സ്ത്രീഅധിക്ഷേപം: പ്രത്യേക നിയമം നടപ്പാക്കും -മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന​വ​രെ ശി​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക നി​യ​മം ന​ട​പ്പാ​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘പു​തു​യു​ഗ വ​നി​ത ന​യം:​ഹെ​ർ സ​മ്മി​റ്റ്’ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ണ്ട്​ പൊ​തു ക​ക്കൂ​സു​ക​ളു​ടെ ചു​മ​രി​ലും ട്രെ​യി​നു​ക​ളി​ലും എ​ഴു​തി​യി​രു​ന്ന​വ​ർ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ്​ എ​ഴു​തു​ന്ന​ത്. ചെ​റു​പ്പ​ക്കാ​രും പ്രാ​യ​മാ​യ​വ​രും മാ​ത്ര​മ​ല്ല, എ​ല്ലാ വി​ഭാ​ഗം സ്​​​ത്രീ​ക​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും പൊ​തു​ഇ​ട​ങ്ങ​ളി​ലും ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു. പ​ല മ​നു​ഷ്യ​ർ​ക്കും കാ​ല​ത്തി​ന​നു​സൃ​ത​മാ​യി ചി​ന്ത വ​ള​ർ​ന്നി​ട്ടി​ല്ല.

കേ​ര​ള​ത്തി​ലെ എ​ല്ലാ സ്ത്രീ​ക​ളും കേ​ര​ള​ത്തി​ന്‍റെ മ​ക്ക​ളാ​ണ്. വ​നി​ത​ക​ളെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷി​ക്കു​ക മാ​ത്ര​മ​ല്ല, സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ആ​ത്​​മ​വി​ശ്വാ​സ​മു​ള്ള​വ​രാ​ക്കു​ക​യും സ​ർ​ക്കാ​ർ ല​ക്ഷ്യ​മാ​ണ്. രാ​ജ്യ​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ക്കാ​വു​ന്ന വ​നി​ത ന​യം രൂ​പ​പ്പെ​ടു​ത്ത​ണം. ആ ​ന​യം ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഒ​രു വി​ട്ടു​വീ​ഴ്​​ച​ക്കും ത​യാ​റാ​വി​ല്ലെ​ന്ന്​ താ​ൻ ഉ​റ​പ്പു​ന​ൽ​കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി കെ.​എ. തു​ള​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭ​ര​ണ​പ​രി​ഷ്കാ​ര ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ എം.​കെ. മു​നീ​ർ, എം.​എ​ൽ.​എ​മാ​രാ​യ ഉ​മ തോ​മ​സ്, ഉ​ഷ വി​ജ​യ​ൻ, മു​ൻ​മ​ന്ത്രി പി.​​കെ. ശ്രീ​മ​തി, വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ അ​ഡ്വ. പി. ​സ​തീ​ദേ​വി, വ​കു​പ്പ്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി ഷീ​ബ ജോ​ർ​ജ്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Special Law Soon to Punish Cyberbullying Against Women, Says Chief Minister V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.