ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: ഒ​ല്ലൂ​ർ-​പു​തു​ക്കാ​ട്, ഇ​രി​ങ്ങാ​ല​ക്കു​ട-​ചാ​ല​ക്കു​ടി സെ​ക്ഷ​നു​ക​ളി​ലും പൂ​ങ്കു​ന്നം, വ​ട​ക്കാ​ഞ്ചേ​രി, എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ യാ​ർ​ഡു​ക​ളി​ലും ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെ​യി​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. മൂ​ന്ന്​ ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും ര​ണ്ടെ​ണ്ണം ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി. മൂ​ന്ന്​ ട്രെ​യി​നു​ക​ൾ വ​ഴി തി​രി​ച്ചു​വി​ടും.

പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ

56116 ഗു​രു​വാ​യൂ​ർ-​തൃ​ശൂ​ർ പാ​സ​ഞ്ച​ർ-​ന​വം​ബ​ർ നാ​ല്.

56115 തൃ​ശൂ​ർ-​ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ-​ന​വം​ബ​ർ നാ​ല്.

66310 കൊ​ല്ലം-​എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ മെ​മു-​ന​വം​ബ​ർ 20, 27

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ

ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം ഇ​ന്റ​ർ​സി​റ്റി (16306) ന​വം​ബ​ർ മൂ​ന്ന്, ആ​റ്, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തീ​യ​തി​ക​ളി​ലും ഡി​സം​ബ​ർ ഒ​ന്ന്, നാ​ല്​ തീ​യ​തി​ക​ളി​ലും തൃ​ശൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

ന​വം​ബ​ർ 12, 19, 26 തീ​യ​തി​ക​ളി​ൽ പു​റ​പ്പെ​ടു​ന്ന ടാ​റ്റാ​ന​ഗ​ർ-​എ​റ​ണാ​കു​ളം എ​ക്സ്​​പ്ര​സ്​ (18189) ആ​ലു​വ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

വ​ഴി​തി​രി​ച്ചു​വി​ടു​ന്ന ട്രെ​യി​നു​ക​ൾ

16604 തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു മാ​വേ​ലി ന​വം​ബ​ർ 13,15 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം വ​ഴി​യാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, മാ​രാ​രി​ക്കു​ളം, ചേ​ർ​ത്ത​ല, തു​റ​വൂ​ർ, എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ എ​ന്നീ സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി. പ​ക​രം യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു.

16128 ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ എ​ഗ്മൂ​ർ എ​ക്സ്​​പ്ര​സ്​ ന​വം​ബ​ർ 13, 20, 27 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം വ​ഴി സ​ർ​വി​സ് ന​ട​ത്തു​ഒ. എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പി​ല്ല. പ​ക​രം കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക സ്റ്റോ​പ്പ്.

16603 മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി ന​വം​ബ​ർ 13, 20, 27 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം വ​ഴി. എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് സ്റ്റോ​പ്പു​ക​ൾ​ക്ക് പ​ക​രം എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി സ്റ്റോ​പ്പ്.

Tags:    
News Summary - Track Maintenance: Train Regulations Announced in Kerala; Several Trains Cancelled and Diverted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.