എ​ന്തി​നാ​ണ് പേ​ടി? പി.​എ​സ്.​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ ഹൈ​കോ​ട​തി

കൊ​ച്ചി: ആ​സൂ​ത്ര​ണ ബോ​ർ​ഡ് ചീ​ഫ് ത​സ്തി​ക പ​രീ​ക്ഷ ക്ര​മ​ക്കേ​ട്​ കേ​സി​ൽ ഒ​രു പി.​എ​സ്.​സി അം​ഗ​ത്തെ പോ​ലും പ്ര​തി​ചേ​ർ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ൽ പി.​എ​സ്.​സി​ക്ക്​ പ്ര​ശ്ന​മെ​ന്തെ​ന്ന്​ ഹൈ​കോ​ട​തി. അ​ന്വേ​ഷ​ണ​ത്തെ എ​ന്തി​നാ​ണ്​ ഭ​യ​പ്പെ​ടു​ന്ന​തെ​ന്നും ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ അ​ത് ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ൽ പോ​രേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​എ​സ്.​സി​യും സെ​ക്ര​ട്ട​റി​യും ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ്​ ജ​സ്റ്റി​സ്​ എ. ​ബ​ദ​റു​ദ്ദീ​ൻ ഈ ​ചോ​ദ്യ​മു​ന്ന​യി​ച്ച​ത്. ഹ​ര​ജി​ക്കാ​രു​ടെ​യും എ​തി​ർ​ക​ക്ഷി​ക​ളു​ടെ​യും വാ​ദം പൂ​ർ​ത്തി​യാ​ക്കി​യ കോ​ട​തി ഹ​ര​ജി വി​ധി പ​റ​യാ​ൻ മാ​റ്റി.

അം​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ര​ക്ഷ​യു​ണ്ടെ​ന്ന വാ​ദ​മാ​ണ്​ പി.​എ​സ്.​സി ഉ​ന്ന​യി​ച്ച​ത്. നി​യ​മ​നാ​ധി​കാ​രി ഗ​വ​ർ​ണ​റാ​ണെ​ങ്കി​ലും അം​ഗ​ങ്ങ​ളെ നീ​ക്കാ​നു​ള്ള അ​ധി​കാ​രം രാ​ഷ്ട്ര​പ​തി​ക്ക് മാ​ത്ര​മാ​ണ്. ഇ​തി​ന് സു​പ്രീം​കോ​ട​തി സ​മി​തി​യു​ടെ അ​നു​മ​തി​യും ആ​വ​ശ്യ​മാ​ണ്. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ആ​സൂ​ത്ര​ണ ബോ​ർ​ഡ് നി​യ​മ​ന ന​ട​പ​ടി​ക​ളി​ൽ പി​ഴ​വു പ​റ്റി​യ​താ​യി പി.​എ​സ്.​സി​ക്ക് ബോ​ധ്യ​മാ​യ​തി​നാ​ൽ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ക​യാ​ണ്. ചി​ല ചോ​ദ്യ​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​തെ പോ​യ​ത് ബോ​ധ​പൂ​ർ​വ​മ​ല്ല. വി​വ​രാ​വ​കാ​ശ മ​റു​പ​ടി വൈ​കി​യ​ത് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലി​ലെ കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്. ചി​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മാ​ത്ര​മ​ല്ല, പ​രീ​ക്ഷ​യെ​ഴു​തി​യ 228 പേ​രു​ടേ​യും ഉ​ത്ത​ര ക​ട​ലാ​സു​ക​ളി​ൽ ചി​ല ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ, ഇ​ത് ഏ​തെ​ങ്കി​ലും ഒ​രാ​ൾ​ക്കു​വേ​ണ്ടി കൃ​ത്രി​മം കാ​ട്ടി​യ​താ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ല. ഒ​രു വ​കു​പ്പ് പ്ര​കാ​ര​വും കു​റ്റം നി​ല​നി​ൽ​ക്കി​ല്ല. എ​ന്നാ​ൽ, അ​ങ്ങി​നെ പ​റ​യാ​നാ​വി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കു​റ​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മാ​ത്ര​മാ​യ​തി​നാ​ൽ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളെ​ല്ലാം അ​നൗ​ദ്യോ​ഗി​ക പ​രി​ശോ​ധ​ന ന​ട​ത്തി ഒ​രാ​ൾ​ക്കു​വേ​ണ്ടി ചി​ല ചോ​ദ്യ​ങ്ങ​ൾ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി ക്ര​മ​ക്കേ​ട് ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. പൊ​തു​സേ​വ​ക​ൻ അ​ന​ധി​കൃ​ത​മാ​യി ഒ​രു കാ​ര്യം ചെ​യ്തു​ന​ൽ​കു​ന്ന​ത്​ പോ​ലെ, നി​യ​മ​പ​ര​മാ​യി ചെ​യ്യേ​ണ്ട കാ​ര്യം ചെ​യ്യാ​ത്ത​തും ക്ര​മ​ക്കേ​ടി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ചി​ല ചോ​ദ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ തെ​ളി​വ് ന​ൽ​ക​ണം. ഉ​ത്ത​ര​വാ​ണെ​ങ്കി​ൽ അ​ത് ഹാ​ജ​രാ​ക്ക​ണം. അ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ​മോ​യെ​ന്ന​ത് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ആ​സൂ​ത്ര​ണ ബോ​ർ​ഡി​ലെ ആ​ദ്യ നി​യ​മ​ന ന​ട​പ​ടി​ക​ൾ സം​ശ​യ നി​ഴ​ലി​ലാ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ​യാ​ണ് പ​രി​ഗ​ണി​ച്ച​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ക​ഷ്ട​പ്പെ​ട്ട്​ പ​ഠി​ച്ച്​ ത​യാ​റെ​ടു​ക്കു​ന്ന യു​വ​ത​ല​മു​റ​യു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ്​ സു​താ​ര്യ​ത​യി​ല്ലാ​തെ പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​മ്പോ​ൾ അ​സ്ത​മി​ക്കു​ന്ന​ത്. ആ​രെ​യാ​ണ് വി​ശ്വ​സി​ക്കു​ക?. അ​ഴി​മ​തി ത​ട​യ​ൽ നി​യ​മ​ത്തി​ലെ 17 എ ​വ​കു​പ്പ് പ്ര​കാ​രം അ​ന്വേ​ഷ​ണ​ത്തി​ന് മു​മ്പ് അ​നു​മ​തി വേ​ണ്ട​തു​ണ്ടോ, നി​ല​വി​ലെ എ​ഫ്.​ഐ.​ആ​ർ നി​ല​നി​ൽ​ക്കു​മോ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് തീ​രു​മാ​ന​മാ​കേ​ണ്ട​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.പി.​എ​സ്.​സി​യെ ചി​ല​ർ കു​ടും​ബ സ്വ​ത്തു​പോ​ലെ​യാ​ക്കി​യെ​ന്ന് സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ ടി. ​അ​സ​ഫ​ലി പ​റ​ഞ്ഞു. കൈ​ക​ൾ ശു​ദ്ധ​മാ​ണെ​ങ്കി​ൽ അ​ങ്ക​ലാ​പ്പെ​ന്തി​നെ​ന്നും ഡി.​ജി.​പി ചോ​ദി​ച്ചു.

Tags:    
News Summary - highcourt on PSC scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.