ഭൂമി കൈയേറ്റം: കർമ സേനക്ക് അം​ഗ​ങ്ങ​ളെ നി​ർ​ദേ​ശി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ​തേ​ടി ​സ​ർ​ക്കാ​ർ

കൊ​ച്ചി: മൂ​ന്നാ​റി​ലെ​യ​ട​ക്കം ഭൂ​മി കൈ​യേ​റ്റ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന പ്ര​ത്യേ​ക ക​ർ​മ സേ​ന​യി​ലേ​ക്ക്​ (സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്​​സ്) അം​ഗ​ങ്ങ​ളെ നി​ർ​ദേ​ശി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ​തേ​ടി ​സ​ർ​ക്കാ​ർ. എ​ന്നാ​ൽ, അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കാ​തെ വീ​ണ്ടും സ​മ​യം തേ​ടു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ, ജ​സ്റ്റി​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡ​വി​ഷ​ൻ​ബെ​ഞ്ച് ഒ​രാ​​ഴ്​​ച കൂ​ടി സ​മ​യം അ​നു​വ​ദി​ച്ചു. ഇ​ടു​ക്കി​യി​ലെ ഭൂ​മി കൈ​യേ​റ്റ​ങ്ങ​ളും രേ​ഖ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളും അ​തീ​വ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യി​ൽ ഒ​ട്ടും കാ​ല​താ​മ​സം വ​രു​ത്താ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ക​ർ​മ സേ​ന ​പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും വ​രെ നി​ല​വി​ലെ അ​ന്വേ​ഷ​ണ സം​ഘ​വും ഡി​ജി​റ്റ​ൽ സ​ർ​വേ ടീ​മും പ്ര​വ​ർ​ത്ത​നം തു​ട​ര​ണം. ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച റി​പ്പോ​ർ​ട്ട്​ സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ക്ക​ണം. ഇ​നി​മു​ത​ൽ വി​ല്ലേ​ജ് ഓ​ഫി​സ​റോ പ്ര​തി​നി​ധി​യോ സ​ർ​വേ സം​ഘ​ത്തി​നൊ​പ്പം വേ​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഭൂ​മി കൈ​യേ​റ്റ​ങ്ങ​ൾ ചോ​ദ്യം ചെ​യ്ത്​ വ​ൺ എ​ർ​ത്ത് വ​ൺ ലൈ​ഫ് സം​ഘ​ട​ന​യ​ട​ക്കം ന​ൽ​കി​യ ഹ​ര​ജി​ക​ളാ​ണ് കോ​ട​തി​യി​ലു​ള്ള​ത്.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ​യും ഡി​ജി​റ്റ​ൽ സ​ർ​വേ സം​ഘ​ത്തി​​ന്റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ഏ​കോ​പ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി കോ​ട​തി​മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക ക​ർ​മ​സേ​ന രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ഓ​ക്​​ടോ​ബ​ർ 22നാ​ണ് ഡി​വി​ഷ​ൻ​ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ട​ത്. ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ത്തു​മ്പോ​ൾ നി​ല​വി​ൽ കൈ​വ​ശ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​തി​രു​ക​ൾ ഉ​പ​ഗ്ര​ഹ സ​ഹാ​യ​ത്തോ​ടെ രേ​ഖ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും രേ​ഖ​ക​ൾ കൂ​ടി പ​രി​ശോ​ധി​ക്കാ​ൻ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രെ​യും സ​ർ​വേ സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ അ​മി​ക്ക​സ്ക്യൂ​റി നി​ർ​ദേ​ശി​ച്ചു. രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​തെ അ​തി​രു​ക​ൾ നി​ശ്ച​യി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും വ്യാ​ജ പ​ട്ട​യ​ങ്ങ​ൾ നി​ർ​മി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഹ​ര​ജി​ക്കാ​ർ പ​റ​ഞ്ഞു. ഉ​ട​മ​സ്ഥാ​വ​കാ​ശം വി​ല​യി​രു​ത്താ​ൻ ക​ർ​മ​സേ​ന അ​നി​വാ​ര്യ​മാ​ണെ​ന്നും വ്യ​ക്​​ത​മാ​ക്കി. തു​ട​ർ​ന്ന്​ ഹ​ര​ജി ന​വം​ബ​ർ അ​ഞ്ചി​ന്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Tags:    
News Summary - Land Encroachment: Government seeks more time to suggest members for the Special Task Force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.