കൊച്ചി: ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാമതിലിെൻറ പ്രചാരണാർ ഥം പരസ്യത്തിന് സർക്കാർ പണം ചെലവഴിച്ചിട്ടുണ്ടോയെന്ന് ഹൈകോടതി. സർക്കാറിെൻറ പൊ തുസമ്പർക്ക വകുപ്പ് മുഖേന എത്ര പണം വേണമെങ്കിലും പരിപാടിക്കുവേണ്ടി പരസ്യം ചെയ്യാൻ വനിതാമതിൽ സംബന്ധിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന വിവരം ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഇക്കാര്യം കോടതി ആരാഞ്ഞത്.
വനിതാമതിൽ പരിപാടിയുടെ നടത്തിപ്പിലെ സർക്കാർ ഇടപെടലുകളിൽ അപാകത ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് നൽകിയ ഉപഹരജിയാണ് കോടതി പരിഗണിച്ചത്.
ആഗസ്റ്റിലുണ്ടായ പ്രളയത്തിന് ഇരയായവര്‍ക്കുള്ള പദ്ധതികള്‍ സംബന്ധിച്ച് പരസ്യം നല്കാന് കോടതി നിര്‍ദേശിച്ചപ്പോള്‍ ഇതിന് സാമ്പത്തിക ശേഷിയില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചതെന്നും എന്നാൽ, വനിതാമതിലിെൻറ പരസ്യത്തിന് അളവില്ലാതെ പണം ചെലവിടുകയാണെന്നുമാണ് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയത്.
വനിതാമതിലുമായി ബന്ധപ്പെട്ട അഞ്ച്, ഒമ്പത് നിബന്ധനകളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായി പ്രളയവുമായി ബന്ധപ്പെട്ട് കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയും കോടതിയെ അറിയിച്ചു. തുടർന്നാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ സർക്കാറിനോട് കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.