ബാങ്കിനുള്ളിൽ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു

കൊല്ലം: ബാങ്കിനുള്ളിൽ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ബാങ്കിലെ താൽക്കാലിക കളക്ഷൻ ഏജന്‍റായ സത്യവതിയാണ് മരിച്ചത്.

പരവൂർ പുതുക്കുളം സർവീസ് സഹകരണ ബാങ്കിലെത്തി ഇവർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ജോലി സ്ഥിരപ്പെടുത്താതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് കരുതുന്നത്.

Tags:    
News Summary - Women suicide inside Bank- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.