പ്രണയം നടിച്ച് യുവതിയെ തട്ടികൊണ്ടു പോയ പ്രതി പിടിയിൽ 

കണ്ണൂർ: സമൂഹിക മാധ്യമത്തിൽ പ്രണയം നടിച്ച് യുവതിയെ തട്ടികൊണ്ടു പോയ പ്രതി പിടിയിൽ. മാനന്തവാടി പെരിയ സ്വദേശി മുക്കത്ത് ഹൗസിൽ ബെന്നി ബേബി ആണ് പിടിയിലായത്. കൊട്ടാരക്കരയിൽ നിന്നാണ് ഇയാളെ പെരിങ്ങോം പൊലീസ് പിടികൂടിയത്.

സമൂഹിക മാധ്യമത്തിലെ പ്രൊഫൈലിൽ ഒരു എസ്.ഐയുടെ ചിത്രം വെച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ബെന്നി പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെരിങ്ങോം സ്വദേശിനിയാണ് ബെന്നിയുടെ തട്ടിപ്പിനിരയായത്.

Tags:    
News Summary - Women Hijacked in Perinjom: Accused Arrested -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.