ആലത്തൂർ (പാലക്കാട്): ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താ വും സുഹൃത്തും റിമാൻഡിൽ. എരിമയൂർ മരുതക്കോട് ബിജു (28), എരിമയൂർ മാരാക്കാവ് പുത്തൻവീട് ടിൽ മനോശാന്തി (40) എന്നിവരെയാണ് ആലത്തൂർ പൊലീസ് തിരുപ്പൂരിൽനിന്ന് അറസ്റ്റ് ചെയ്തത് . ഇവരെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു. മേയ് 29ന് പുലർച്ചയാണ് അത്തിക്കോട് പനയൂർ പള്ളത്താൻ പുള്ളിയിൽ ചന്ദ്രെൻറ മകൾ ഐശ്വര്യ (20) മരിച്ചത്.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒമ്പത് മാസമേ ആയിരുന്നുള്ളൂ. മരണസമയത്ത് ഏഴ് മാസം ഗർഭിണിയായിരുന്നു ഐശ്വര്യ. കെട്ടിട നിർമാണത്തൊഴിലാളിയായ ബിജുവിന് കൂടെ ജോലി ചെയ്യുന്ന മനോശാന്തിയുമായുള്ള അടുപ്പമാണ് മരണകാരണമെന്ന് ഐശ്വര്യയുടെ ബന്ധുക്കൾ പൊലീസിനോട് പരാതിപ്പെട്ടിരുന്നു.
മേയ് 28 മുതൽ ബിജുവിനെയും മനോശാന്തിയെയും കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് തിരുപ്പൂരിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളിലാണ് ബിജുവിനെതിരെ കേസ്. ഐശ്വര്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനും ആത്മഹത്യ പ്രേരണക്കുമാണ് മനോശാന്തിക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.