സി.പി.എമ്മും ബി.ജെ.പിയും ചേട്ടൻ ബാവയും അനിയൻ ബാവയും -കെ. മുരളീധരൻ

കോഴിക്കോട്: കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും ചേട്ടൻ ബാവയും അനിയൻ ബാവയുമാണെന്ന് കെ.പി.സി.സി പ്രചാരണ സമിതി തലവൻ കെ. മുരളീധരൻ എം.എൽ.എ. പിണറായിയുടെ ലക്ഷ്യം 15 വർഷം കേരളം ഭരിക്കുകയാണ്. ഭരണവിരുദ്ധ വികാരമുണ്ടാകുമ്പോൾ അത് ഭിന്നിപ് പിക്കാനാണ് ബി.ജെ.പിയെ സി.പി.എം വളർത്തുന്നതെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസ് ഉത്തരമേഖല മണ്ഡലം പ്രസിഡൻറുമാരുടെ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരേന്ദ്രന് വി.ഐ.പി പരിവേഷം ഉണ്ടാക്കിയത് സർക്കാറാണ്. കേരളത്തി‍​​െൻറ നവോത്ഥാന പ്രവർത്തനത്തിൽ എല്ലാ മതസ്ഥർക്കും പങ്കുണ്ടെന്നിരിക്കെ ഒരു പ്രത്യേക മതത്തിലെ സംഘടനകളെമാത്രം മുഖ്യമന്ത്രി യോഗത്തിന് വിളിച്ചത് സത്യപ്രതിജ്ഞ ലംഘനമാണ്. കോഴിയെ രക്ഷിക്കാൻ കുറുക്കനെ ഏൽപിക്കുന്നതുപോലെയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ പിണറായിയെ ഏൽപിക്കുന്നതെന്ന്​ പരിഹസിച്ചു.

‘ശക്​തി’ എന്ന പേരിലുള്ള ശിൽപശാല എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങൾ ഭീതിയുടെ തടവറയിലാണെന്നും അധികാരം നിലനിർത്താൻ മോദി എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറുമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, ഡി.സി.സി പ്രസിഡൻറുമാരായ വി.കെ. ശ്രീകണ്ഠൻ, വി.വി. പ്രകാശൻ, ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, സതീശൻ പാച്ചേനി, ഹക്കീം എന്നിവരും എം.കെ. രാഘവൻ എം.പിയും സംസാരിച്ചു.

Tags:    
News Summary - woman wall k muraleedharan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.