Posted On
date_range Updated On
date_range കുട്ടികളെ കിണറ്റിലിട്ട് ആത്മഹത്യക്ക് ശ്രമിച്ച കേസ്: മാതാവിന് ഇരട്ട ജീവപര്യന്തം
കണ്ണൂർ: രണ്ട് മക്കളെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന കേസിൽ പ്രതിയായ കണ്ണൂർ മയ്യിൽ മണിയൂരിലെ നണിച്ചേരി വീട്ടിൽ പ്രവീൺ കുമാറിെൻറ ഭാര്യ രജനി (37)ക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് ആണ് ശിക്ഷ വിധിച്ചത്.
2011 ആഗസ്റ്റ് 22 ന്നാണ് കേസിനാസ്പദമായ സംഭവം. മക്കളായ അഭിനവ് (4) അർച്ചിത (ഒന്നര) എന്നിവരെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതായാണ് കേസ്.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ.പി.ബി. ശശീന്ദ്രൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.