Posted On
date_range Updated On
date_range യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി
പന്തളം: പന്തളം പൂഴിക്കാട് യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി. പന്തളം പൂഴിക്കാട് ചിറമുടിയിൽ വാടകക്ക് താമസിക്കുന്ന മുളക്കുഴ സ്വദേശി സജിത(42)യെയാണ് കൊലപ്പെടുത്തിയത്. ഇന്ന് രാത്രി 10 മണിയോടെയായിരുന്നു കൊലപാതകം.
ഇവരുടെ കൂടെ താമസിക്കുന്ന വെള്ളറട സ്വദേശിയായ ഷൈജു മരക്കഷണം കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാത്രിയോടെ പന്തളം സി.എം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.