മദ്യനയം പ്രഖ്യാപിക്കുംവരെ പുതിയ ബാർലൈസൻസും പുതുക്കലും പാടില്ല; സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ക്കും

തി​രു​വ​ന​ന്ത​പു​രം: പു​തി​യ മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്​ വ​രെ സം​സ്ഥാ​ന​ത്ത് പു​തി​യ ബാ​ര്‍ ലൈ​സ​ന്‍സ് അ​നു​വ​ദി​ക്കു​ക​യോ പു​തു​ക്കി ന​ല്‍കു​ക​യോ ചെ​യ്യ​രു​തെ​ന്ന് എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ക്കും ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍മാ​ര്‍ക്കും ക​ര്‍ശ​ന നി​ര്‍ദേ​ശം ന​ല്‍കി സ​ര്‍ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കും. മ​ദ്യ​ന​യം വ​രു​ന്ന​തു​വ​രെ ബാ​ര്‍ ലൈ​സ​ന്‍സ് ന​ല്‍ക​രു​തെ​ന്ന എ​ക്‌​സൈ​സ് മ​ന്ത്രി​യു​ടെ വാ​ക്കാ​ൽ നി​ര്‍ദേ​ശം ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ ലം​ഘി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം.

മ​ദ്യ​ന​യം എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്കാ​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ ധാ​ര​ണ​യാ​യി. നി​ല​വി​ല്‍ ബാ​ര്‍ ലൈ​സ​ന്‍സ് പു​തു​ക്കാ​നും ന​ല്‍കാ​നും എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍മാ​ര്‍ക്കു​ള്ള അ​ധി​കാ​രം മ​ദ്യ​ന​യ​ത്തി​നു​മു​മ്പ്​ സ​ര്‍ക്കാ​ര്‍ എ​ടു​ത്തു​ക​ള​യും. ഇ​തി​നാ​യി ച​ട്ട​ഭേ​ദ​ഗ​തി വേ​ണ്ടി വ​രു​മെ​ന്ന്​ മ​ന്ത്രി​സ​ഭ​യി​ൽ ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു. ച​ട്ട​ഭേ​ദ​ഗ​തി വ​ഴി മാ​ത്ര​മേ ഇ​ത്ത​രം മാ​റ്റം കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ.

മ​ദ്യ​ന​യം രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി എ​ക്‌​സൈ​സ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച പൂ​ര്‍ത്തി​യാ​യി​രു​ന്നു. മ​ന്ത്രി ക​ര്‍ശ​ന നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടും എ​റ​ണാ​കു​ള​ത്തും കോ​ട്ട​യ​ത്തും മൂ​ന്നു ബാ​ര്‍ ലൈ​സ​ന്‍സ് അ​നു​വ​ദി​ച്ചി​രു​ന്നു. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ര​ണ്ടു ബാ​ര്‍ ലൈ​സ​ന്‍സ് പു​തു​ക്കു​ക​യും ചെ​യ്തു. ഇ​തി​ലെ അ​തൃ​പ്തി എ​ക്​​സൈ​സ്​ മ​ന്ത്രി എം. ​ലി​ജു പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ബാ​ര്‍ ലൈ​സ​ന്‍സ് ന​ല്‍കു​മ്പോ​ള്‍ സ​ര്‍ക്കാ​റി​നു​ള്ള അ​ധി​കാ​രം നി​ല​നി​ര്‍ത്തു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലും വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - New Bar Licenses Suspended in Kerala Pending New Liquor Policy Declaration: Government Circular Issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.