കെ.എസ്​.ടി.പി ഇടപാടിൽ കൈക്കൂലി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ്​ അന്വേഷണത്തിന്​ അനുമതി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ​​ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​നു​മ​തി. ക​രാ​റു​കാ​ര​ൻ സാ​ജ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ലും വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്ട​ർ​ക്ക്​ ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്​​ത​മാ​ക്കി​യ കാ​ര്യ​ങ്ങ​ളി​ലു​മാ​ണ്​ അ​ന്വേ​ഷ​ണം.

വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം ശി​പാ​ർ​ശ ചെ​യ്തു​കൊ​ണ്ടു​ള്ള ഡി.​ജി.​പി​യു​ടെ റി​പ്പോ​ർ​ട്ട്​ പ​രി​ശോ​ധി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രി, അ​തി​ന്​ അ​നു​മ​തി ന​ൽ​കി ഫ​യ​ൽ മു​ഖ്യ​മ​ന്ത്രി​ക്ക്​ കൈ​മാ​റി. ഇ​തോ​ടെ, ഗ്യാ​നേ​ഷ്‍ കു​മാ​ർ പൊ​തു​മ​രാ​മ​ത്ത്​ സെ​ക്ര​ട്ട​റി​യാ​യി​രു​​ന്ന​പ്പോ​ൾ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച്​ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത തെ​ളി​ഞ്ഞു.

നേ​ര​ത്തെ സ​ർ​ക്കാ​ർ ന​ൽ​കി​യ നി​ർ​ദേ​ശ​പ്ര​കാ​രം ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത്​ വി​ജി​ല​ൻ​സ്​ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് കെ.​എ​സ്.​ടി.​പി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ത്മ​ഹ​ത്യ ചെ​യ്ത സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ പ്രോ​ജ​ക്ട്​ ചീ​ഫ്​ മാ​നേ​ജ​ർ ലീ ​സി ബി​ന്നി​നോ​ട് ര​ണ്ടു​കോ​ടി രൂ​പ കൈ​ക്കൂ​ലി ചോ​ദി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ​ ഇ​പ്പോ​ൾ കേ​സി​ലേ​ക്ക്​ ന​യി​ക്കു​ന്ന​ത്. ലീ ​സി ബി​ൻ പ്രോ​ജ​ക്ട് മാ​നേ​ജ​റാ​യ പ​തി​ബെ​ൽ ക​മ്പ​നി​യു​ടെ ഉ​പ​ക​രാ​റു​കാ​ര​നാ​യി​രു​ന്നു സാ​ജ​ൻ. മ​ലേ​ഷ്യ​ൻ എ​ൻ​ജി​നീ​യ​ർ ലീ ​സീ ബി​ന്നി​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണം ഗ്യാ​നേ​ഷ് കു​മാ​റാ​ണെ​ന്ന് സാ​ജ​ൻ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. പ​തി​ബെ​ൽ ക​മ്പ​നി​യി​ൽ​നി​ന്ന് താ​ൻ മെ​റ്റീ​രി​യ​ൽ വി​ത​ര​ണ ക​രാ​ർ എ​ടു​ത്തി​രു​ന്നു.

കെ.​എ​സ്.​ടി.​പി ക​രാ​ർ ഏ​റ്റെ​ടു​ത്ത പ​തി​ബെ​ല്ലി​ന് അ​ന്ന് പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഗ്യാ​നേ​ഷ് കു​മാ​ർ ബി​ല്ലു​ക​ൾ മാ​റി​ന​ൽ​കി​യി​ല്ല. അ​തി​ന്‍റെ ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ലീ ​സീ ബി​ൻ. ബി​ല്ല്​ പാ​സാ​ക്കാ​ൻ ഗ്യാ​നേ​ഷ് ര​ണ്ടു​കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ലീ ​പ​റ​ഞ്ഞി​രു​ന്നു. ച​ട​യ​മം​ഗ​ല​ത്ത് ത​ന്‍റെ വീ​ടി​ന് സ​മീ​പ​മാ​ണ് ലീ ​താ​മ​സി​ച്ചി​രു​ന്ന​ത്-​സാ​ജ​ൻ പ​റ​ഞ്ഞു. വി​ജി​ല​ൻ​സി​ന്‍റെ ആ​ദ്യ അ​ന്വേ​ഷ​ണം ഗ്യാ​നേ​ഷ്​ കു​മാ​റി​നെ വെ​ള്ള​പൂ​ശാ​നാ​യി​രു​ന്നു​വെ​ന്നും സാ​ജ​ൻ പ​റ​ഞ്ഞു.

നേ​ര​ത്തെ, കേ​സ്​ അ​ന്വേ​ഷ​ണ സാ​ധ്യ​ത പു​നഃ​പ​രി​ശോ​ധി​ച്ച വി​ജി​ല​ൻ​സി​ന്​ മു​ന്നി​ൽ മൊ​ഴി ന​ൽ​കാ​ൻ ആ​രും എ​ത്താ​ത്ത​ത്​ തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മൊ​ഴി ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച്​ സു​ഹൃ​ത്ത്​ രം​ഗ​ത്തെ​ത്തി​യ​ത്. സാ​ജ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​പ്പോ​ൾ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന്​ വി​ജി​ല​ൻ​സ്​ അ​നു​മ​തി തേ​ടി​യ​ത്.

Tags:    
News Summary - KSTP Bribery Case: Home Minister Approves Vigilance Inquiry Against Gyanesh Kumar; File Sent to CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.