കുടുംബവഴക്ക്; യുവതിയെ തലക്കടിച്ച് കൊന്നു, ഭർത്താവ് പിടിയിൽ

പൊന്നാനി: കുടുംബവഴക്കിനെ തുടർന്ന് പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ജെ.എം റോഡിലെ വലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖയാണ് (36) കൊല്ലപ്പെട്ടത്. ഭർത്താവ് യൂനസ് കോയയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കുളി കഴിഞ്ഞ് ബാത്ത് റൂമിൽനിന്ന് ഇറങ്ങിവരുകയായിരുന്ന സുലൈഖയെ യൂനസ് കോയ നെഞ്ചിൽ കുത്തുകയും തലക്ക് ഇരുമ്പുവടി ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. കുട്ടികൾ ബഹളം വെച്ചത് കേട്ടെത്തിയ നാട്ടുകാർ യുവതിയെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

യൂനസ്​ കോയയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്. പൊന്നാനി എം.ഐ.യു.പി സ്കൂളിലെ എം.ടി.എ പ്രസിഡന്റാണ് മരിച്ച സുലൈഖ. മക്കൾ: അബു താഹിർ, അബൂ ഷഹദ്, ഫാത്തിമത്തുൽ ഫിദ. 

Tags:    
News Summary - woman hacked to death, husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.