കേരളത്തിന്റെ സാമ്പത്തികവളർച്ച കൂടി; റവന്യു കമ്മിയും ധനകമ്മിയും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച കൂടിയെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ 6.19 ശതമാനം നേട്ടം രേഖപ്പെടുത്തി. സംസ്ഥാനത്തെ വരുമാനത്തിലും 0.3 ശതമാനം വർധന രേഖപ്പെടുത്തി. അതേസമയം ​കേന്ദ്രത്തിൽ നിന്നുള്ള നികുതിവിഹിതത്തിൽകുറവുണ്ടായിട്ടുണ്ട്. 6.15 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്നും സാമ്പത്തിക സർ​വേ റിപ്പോർട്ടിൽ പറയുന്നു.

2024-25 വർഷത്തിൽ സംസ്ഥാനത്തിന്റെ തനവ് വരുമാനം 2.7 ശതമാനം വർധിച്ചു. ഇതേക്കാളയളവിൽ നികുതി വരുമാനം 3.1 ശതമാനവും നികുതിയേതര വരുമാനം 0.9 ശതമാനവും വർധിച്ചു. ധനകമ്മി 3.02 ശതമാനത്തിൽനിന്നും 3.86 ശതമാനമായി വർധിച്ചു. റവന്യു കമ്മി 1.6 ശതമാനത്തിൽ നിന്നും 2025-2026ൽ 1.9 ശതമാനമായും വർധിച്ചു.

ബജറ്റ്​ നാളെ: ജീവനക്കാരെ പിണക്കില്ല, ​ക്ഷേമം കൈവിടില്ല, ലക്ഷ്യം കൈയടി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ൻ​നി​ർ​ത്തി​യും ജ​ന​ത്തെ വെ​ള്ളം കു​ടി​പ്പി​ക്കു​ന്ന നി​ര​ക്കു​വ​ർ​ധ​ന​ക​ളി​ല്ലാ​തെ​യും ജ​ന​പ്രി​യ ബ​ജ​റ്റി​​നു​ള്ള അ​വ​സാ​ന ത​യാ​റെ​ടു​പ്പു​ക​ളി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ ആ​റാം ബ​ജ​റ്റ്​ വ്യാ​ഴാ​ഴ്ച അ​വ​ത​രി​പ്പി​ക്കും. ലോ​ക്സ​ഭ-​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ തി​രി​ച്ച​ടി​ക്കു​ശേ​ഷം നി​ര്‍ണാ​യ​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​ത്തു​ട​ര്‍ച്ച ല​ക്ഷ്യ​മി​ടു​ന്ന ഇ​ട​തു​മു​ന്ന​ണി​യെ സം​ബ​ന്ധി​ച്ച്​ ജ​ന​ങ്ങ​ളെ കൈ​യി​ലെ​ടു​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണ്.

അ​തേ​സ​മ​യം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വീ​ട്ട​മ്മ​മാ​ർ​ക്ക്​ പെ​ൻ​ഷ​ൻ, ക്ഷേ​മ പെ​ൻ​ഷ​ൻ വ​ർ​ധ​ന, ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്​​റ്റൈ​പ്പ​ന്‍റ്​ ​അ​ട​ക്കം പ​ര​മാ​വ​ധി ക്ഷേ​മാ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ൽ ക​വി​ഞ്ഞ് ഇ​നി​യെ​ന്ത്​ എ​ന്ന ചോ​ദ്യ​വും മു​ന്നി​ലു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​ട​നെ ക്ഷേ​മ​പെ​ൻ​ഷ​ൻ വ​ർ​ധ​ന​യ​ട​ക്കം ​പ്ര​ഖ്യാ​പി​ച്ചി​ട്ടും ത​ദ്ദേ​ശ വോ​ട്ടി​ൽ അ​ത്​ പ്ര​തി​ഫ​ലി​ച്ചി​ല്ല. ഫ​ല​ത്തി​ൽ ക്ഷേ​മ​ത്തി​ന​പ്പു​റം കൈ​യ​ടി​ക്കു​ള്ള വ​ക​യാ​കും ബാ​ല​ഗോ​പാ​ലി​ന്‍റെ പെ​ട്ടി​യി​ലു​ണ്ടാ​വു​ക. ഒ​പ്പം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ഒ​പ്പം നി​ർ​ത്താ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും.

ഇ​തി​ൽ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ ഒ​ഴി​വാ​ക്കി അ​ഷ്വേ​ർ​ഡ്​ പെ​ൻ​ഷ​നി​ലേ​ക്ക്​ മാ​റു​മോ എ​ന്ന​തും ശ​മ്പ​ള പ​രി​ഷ്ക​ര​ണ പ്ര​ഖ്യാ​പ​ന​വും ജീ​വ​ന​ക്കാ​ർ ഉ​റ്റു​നോ​ക്കു​ന്നു​ണ്ട്. അ​ഷ്വേ​ർ​ഡ്​ പെ​ൻ​ഷ​ന്‍റെ കാ​ര്യം ക​ഴി​ഞ്ഞ​യാ​ഴ്​​ച​യും ധ​ന​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചി​രു​ന്നു. പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ വേ​ണ്ടെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ ക​ക്ഷി ഭേ​ദ​മി​ല്ലാ​തെ സ​മ​ര​ത്തി​ലാ​ണ്. ക്ഷാ​മ​ബ​ത്ത​യി​ൽ ര​ണ്ട് ഗ​ഡു​വെ​ങ്കി​ലും ന​ൽ​കാ​നും ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നും ബ​ജ​റ്റ് നി​ർ​ദേ​ശം ഉ​ണ്ടാ​യേ​ക്കും. ശ​മ്പ​ള പ​രി​ഷ്ക​ര​ണ വി​ഷ​യ​ത്തി​ൽ ക​മീ​ഷ​നെ നി​യ​മി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ സ​മി​തി​യെ നി​യോ​ഗി​ക്കാ​നും വേ​ഗ​ത്തി​ൽ ന​ട​പ​ടി നീ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

ര​ണ്ട്​ ഗ​ഡു​ക്ക​ളാ​യി ആ​റ്​ ശ​ത​മാ​നം ഡി.​എ കു​ടി​ശ്ശി​ക ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം ബാ​ക്കി അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ ല​യി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത. അ​ങ്ങ​നെ​യെ​ങ്കി​ൽ 10 മു​ത​ൽ 15 ശ​ത​മാ​നം വ​രെ ശ​മ്പ​ള​വ​ർ​ധ​ന​യു​ണ്ടാ​കും. അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ച അ​തി​ദാ​ര്യ​ദ്ര്യ നി​ര്‍മാ​ര്‍ജ​ന​ത്തി​ന്‍റെ തു​ട​ര്‍ച്ച​യാ​യി കേ​വ​ല ദാ​രി​ദ്ര്യ നി​ര്‍മാ​ര്‍ജ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ്​ ​മ​റ്റൊ​ന്ന്. വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം, പ​രി​ച​ര​ണം, ഉ​പ​ജീ​വ​നം തു​ട​ങ്ങി​യ​വ​ക്ക് ഊ​ന്ന​ല്‍ ന​ല്‍കു​ന്ന പ​ദ്ധ​തി​ക​ൾ​ക്കും ബ​ജ​റ്റി​ൽ പ​രി​ഗ​ണ​ന കി​ട്ടാം.

റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മാ​ണി കോ​ൺ​ഗ്ര​സി​ൽ​നി​ന്ന​ട​ക്കം ശ​ക്​​ത​മാ​ണ്. മു​ന്ന​ണി​മാ​റ്റം സാ​ഹ​സി​ക​മാ​യി ത​ട​യി​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ബ​ർ താ​ങ്ങു​വി​ല​യി​ലും അ​നു​കൂ​ല തീ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്നു. നാ​ളി​കേ​രം, നെ​ല്ല് ക​ർ​ഷ​ക​ർ​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളും സ​ബ്സി​ഡി​ക​ളും ഉ​ണ്ടാ​യേ​ക്കും. ‘ലൈ​ഫ് മി​ഷ​ൻ’ പ​ദ്ധ​തി​യു​ടെ അ​ടു​ത്ത​ഘ​ട്ട​ത്തി​നാ​യി തു​ക വ​ക​യി​രു​ത്തും.

വ​രു​മാ​ന​വ​ർ​ധ​ന അ​നി​വാ​ര്യം; നി​കു​തി വ​ർ​ധി​പ്പി​ക്കാ​നു​മാ​കി​ല്ല

ജി.​എ​സ്.​ടി നി​ര​ക്കി​ള​വ്​ വ​ന്ന​തു​മൂ​ലം സം​സ്ഥാ​ന​ത്തി​നു​ണ്ടാ​യ വ​രു​മാ​ന​ന​ഷ്​​ടം കു​റ​ക്കാ​നും ക്ഷേ​മാ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക്​ വ​ക ക​ണ്ടെ​ത്താ​നും വ​രു​മാ​ന വ​ർ​ധ​ന​വ്​ അ​നി​വാ​ര്യ​മാ​ണ്. ജി.​എ​സ്.​ടി നി​ര​ക്കി​ള​വ്​ വ​ന്ന​തോ​ടെ 10,000 കോ​ടി​യു​ടെ വ​രു​മാ​ന ന​ഷ്ട​മാ​ണ്​ കേ​ര​ള​ത്തി​നു​ണ്ടാ​വു​ക. ക്ഷേ​മ പെ​ൻ​ഷ​ൻ വ​ർ​ധ​ന​യ​ട​ക്കം ത​​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ 10,000 കോ​ടി അ​ധി​കം ക​​​ണ്ടെ​ത്തു​ക​യും വേ​ണം.

തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​മാ​യ​തി​നാ​ൽ നി​കു​തി-​ഫീ​സ്​ വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ജ​ന​ത്തെ എ​തി​രാ​ക്കും. കേ​ന്ദ്രം വ​രി​ഞ്ഞു​മു​റു​ക്കു​ന്ന​തി​ന്‍റെ പ്ര​ഹ​ര​ത്തി​ലാ​ണ്​ സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​സ്ഥി​തി​യെ​ന്ന്​ ​ പ​റ​യു​മ്പോ​ൾ​ത​ന്നെ ത​ന​ത്​ വ​രു​മാ​നം വ​ർ​ധി​ക്കു​ന്ന​തി​ൽ സ്ഥി​തി മെ​ച്ച​​​പ്പെ​ട്ടെ​ന്നും ധ​ന​വ​കു​പ്പ്​ അ​വ​കാ​ശ​പ്പെ​ടു​ന്നു. ധ​ന​കാ​ര്യ​ത്തി​ൽ പ്ര​തി​സ​ന്ധി​യാ​ണോ പ​ച്ച​പ്പാ​ണോ എ​ന്ന്​ ധ​ന​മ​ന്ത്രി ഉ​റ​പ്പി​ച്ച്​ പ​റ​യു​ന്നു​മി​ല്ല. ​ഇ​ത്ത​ര​ത്തി​ൽ കു​ഴ​ഞ്ഞു​മ​റി​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ്​ ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​നം.

ക്ഷേ​മ പെ​ൻ​ഷ​ൻ 2500 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ​ സാ​ധ്യ​ത​യി​ല്ലെ​ന്ന്​ മ​ന്ത്രി പ​രോ​ക്ഷ​മാ​യി വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​നു​ള്ള വി​ഹി​ത​ത്തി​ൽ കേ​ന്ദ്രം ഇ​ത്ര​ത്തോ​ളം ക​ടും​വെ​ട്ട്​ ന​ട​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കാ​ത്ത കാ​ല​ത്താ​ണ്​ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ 2500 രൂ​പ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ്​ ബാ​ല​ഗോ​പാ​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. പി​ന്നാ​ലെ ധ​ന​വി​ഹി​ത​ത്തി​ന്​ വേ​ണ്ടി കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​വും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ക്കു​ന്നു.

Tags:    
News Summary - Kerala's economic growth increased; revenue deficit and fiscal deficit increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.